800 മീറ്ററിലും സ്വർണം; ആദ്യഡബിൾ അമൃതിന്, പെൺകുട്ടികളിൽ ‘നിവേദ്യ’മാർ
text_fieldsകൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ മീറ്റിലെ ആദ്യ ഡബിൾ സ്വന്തമാക്കി എം. അമൃത്. വെള്ളിയാഴ്ച 400 മീറ്ററിൽ സ്വർണം നേടിയ കല്ലടി എച്ച്.എസ്.സിലെ പ്ലസ് ടു വിദ്യാർഥിയായ അമൃത് ശനിയാഴ്ച അവസാന ഇനമായി നടന്ന 800 മീറ്ററിലും ഒന്നാമതെത്തിയാണ് ഇരട്ടസ്വർണം (1:56:55) സ്വന്തമാക്കിയത്. പെൺകുട്ടികളുടെ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നിവേദ്യ, ജെ.എസ്. നിവേദ്യ എന്നിവർ ഒന്നാമതെത്തി. കഴിഞ്ഞ സംസ്ഥാന ജൂനിയർ മീറ്റിനിടെ കാലിനേറ്റ പരിക്കിനെതുടർന്ന് രണ്ടുമാസത്തോളം നീണ്ട ചികിത്സക്കുശേഷമായിരുന്നു മഹാരാജാസ് ട്രാക്കിലേക്കുള്ള അമൃതിന്റെ വരവ്.
ജൂനിയർ പെൺകുട്ടികളിൽ പാലക്കാട് കൊടുവായൂർ വി.എച്ച്.എസിലെ നിവേദ്യ സ്വർണം (2:18.60) സ്വന്തമാക്കി. പാലക്കാട് കൊടുവായൂർ തേങ്കുറിശ്ശി സ്വദേശിയായ ഈ 10ാം ക്ലാസുകാരി 400 മീറ്ററിൽ വെങ്കലവും നേടിയിരുന്നു. സീനിയർ പെൺകുട്ടികളിൽ കടകശ്ശേരി ഐഡിയൽ സ്കൂളിലെ ജെ.എസ്. നിവേദ്യ (2:18.62)യാണ് സ്വർണം നേടിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി നിവേദ്യ പ്ലസ് ടു വിദ്യാർഥിനിയാണ്. 400 മീറ്ററിൽ വെള്ളിയും സ്വന്തമാക്കിയിരുന്നു. സീനിയർ ആൺകുട്ടികളിൽ മലപ്പുറത്തിന്റെ കെ.പി. ലുഖ്മാൻ (1:57.14) ഒന്നാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.