പൊന്നാവട്ടെ ഇടി
text_fieldsഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രതീക്ഷയാണ് ബോക്സിങ്. അഞ്ചു പുരുഷന്മാരും നാലു സ്ത്രീകളും അടങ്ങുന്ന സംഘമാണ് ഇത്തവണ ടോക്യോയിൽ ഇന്ത്യക്കായി ഇടിക്കൂട്ടിലുണ്ടാവുക. ആറു തവണ ലോക ചാമ്പ്യനായ മേരി കോമിലേക്കാണ് ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നത്. ബോക്സിങ്ങിൽ വിജേന്ദ്ര സിങ്ങിലൂടെയാണ് 2008ൽ ഇന്ത്യക്ക് ആദ്യ മെഡൽ എത്തുന്നത്. പിന്നാലെ 2012ൽ മേരി കോമും നേടി. ഇരുവർക്കും മൂന്നാം സ്ഥാനമായിരുന്നു. ഇത്തവണ ബോക്സിങ്ങിൽ ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്ന ഒമ്പതു താരങ്ങളെ പരിചയപ്പെടാം.
മേരി കോം (51kg)
ഇന്ത്യൻ ബോക്സിങ്ങിൽ മുഖവുര ആവശ്യമില്ലാത്ത താരം. ആറു തവണ ലോക കിരീടം സ്വന്തമാക്കിയ ഇവർ രണ്ടാം ഒളിമ്പിക്സ് മെഡൽ തേടിയാണ് ടോക്യോയിലെത്തുന്നത്. രണ്ടു പതിറ്റാണ്ടിലധികമായി റിങ്ങിൽ ഇടിമുഴക്കങ്ങൾ തീർക്കുന്ന 38കാരിയിലൂടെ ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. 2012 ലണ്ടൻ ഒളിമ്പിക്സിലാണ് വെങ്കലമെഡൽ നേടി രാജ്യത്തിെൻറ താരമയാത്. 51 കിലോഗ്രാമിലാണ് മത്സരം. മൂന്നു കുട്ടികളുടെ അമ്മകൂടിയായ മേരിയാണ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹക.
അമിത് പംഗൽ (52 kg)
ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ടോപ് സീഡ് താരം. മേരി കോമിനുശേഷം ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷ. ഏഷ്യന്‍ ഗെയിംസില്‍ സ്വർണവും ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളിയും നേടി.
ആശിഷ് കുമാർ (75 kg)
അടുത്തിടെ മരിച്ച പിതാവിെൻറ ആഗ്രഹ പൂർത്തീകരണത്തിന് മെഡൽ സ്വപ്നംകണ്ടാണ് ആശിഷ് കുമാർ ടോക്യോയിലേക്കു പുറപ്പെട്ടത്.
ലോവ്ലിന ബോര്‍ഗോ ഹെയ്ൻ (69 kg)
വനിത ബോക്സിങ് ടീമിലെ ഇളയ താരം. 2018ലും 2019ലും ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടുണ്ട്.
മനീഷ് കൗഷിക് (63 kg)
2018 കോമൺ വെൽത്ത് ഗെയിംസിൽ വെള്ളിയും 2019 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി. തുടക്കക്കാരനാണെങ്കിലും ഒളിമ്പിക്സിലെ കറുത്തകുതിരയാവാൻ സാധ്യത.
വികാസ് കൃഷൻ (69 kg)
രണ്ടു തവണ ഒളിമ്പിക്സിൽ പങ്കെടുത്ത പരിചയസമ്പത്ത് ഏറെയുള്ള 29കാരൻ. തെൻറ അവസാന ഒളിമ്പിക്സായിരിക്കും ടോക്യോയിലേതെന്ന് ഈ ഹരിയാനക്കാരൻ നേരേത്ത പ്രഖ്യാപിച്ചിരുന്നു.
സിംറാൻ ജിത്ത് കൗർ (60 kg)
പഞ്ചാബിൽനിന്നുള്ള 26കാരി. നാലാം സീഡായാണ് താരം പോരാട്ടത്തിനിറങ്ങുന്നത്. 2019 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിട്ടുണ്ട്.
പൂജ റാണി (75 kg)
30കാരിയായ പൂജ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു സ്വർണവും ഒരു വെള്ളിയും വെങ്കലവും ഏഷ്യന്‍ ഗെയിംസില്‍ ഒരു വെങ്കലവും നേടിയിട്ടുണ്ട്.
സതീഷ്കുമാർ (91 kg)
ഇന്ത്യയിൽനിന്ന് ആദ്യമായി 91 കിലോഗ്രാംവിഭാഗത്തില്‍ യോഗ്യത നേടുന്ന താരം. ഉത്തർപ്രദേശിലെ കർഷകകുടുംബത്തിൽ നിന്നാണ് റിങ്ങിലേക്കെത്തു ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.