കേരള ഒളിമ്പിക്സ്: കായിക ഫോട്ടോഗ്രഫി പ്രദർശനവും സ്പോർട്സ് ഫോട്ടോ വണ്ടിയും
text_fieldsതിരുവനന്തപുരം: ഫെബ്രുവരി 15 മുതൽ 24 വരെ നടക്കുന്ന പ്രഥമ കേരള ഒളിമ്പിക്സിനോടനുബന്ധിച്ച് സ്പോർട്സ് ഫോട്ടോ വണ്ടിയും അന്തർദേശീയ കായിക ഫോട്ടോഗ്രഫി പ്രദർശനവും നടത്തും. ജനുവരി 29ന് പി.ടി. ഉഷയുടെ ജന്മസ്ഥലമായ പയ്യോളിയിൽനിന്ന് പുറപ്പെടുന്ന ഫോട്ടോ വണ്ടി എല്ലാ ജില്ലകളും സന്ദർശിച്ച് ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. അന്താരാഷ്ട്ര സ്പോർട്സ് ഫോട്ടോഗ്രഫി എക്സിബിഷൻ ഫെബ്രുവരി 13 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കും.
കേരള മീഡിയ അക്കാദമിയും കേരള പത്രപ്രവർത്തക യൂനിയനും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് ഫോട്ടോഗ്രഫി പ്രദർശനം ഒരുക്കുന്നത്. മികച്ച ചിത്രത്തിന് 50,000 രൂപ, രണ്ടാമത്തെ ചിത്രത്തിന് 25,000 രൂപ, മൂന്നാമത്തെ ചിത്രത്തിന് 15,000 രൂപ സമ്മാനം നൽകും. ചിത്രങ്ങൾ ജനുവരി 18ന് മുമ്പായി keralasoa8@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കണം. മാധ്യമപ്രവർത്തകർക്കായി ഫെബ്രുവരി 12,13 തീയതികളിൽ തിരുവനന്തപുരത്ത് ശിൽപശാല സംഘടിപ്പിക്കും.
വാർത്തസമ്മേളനത്തിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, കേരള ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി. സുനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.