കൗമാര കായിക മാമാങ്കത്തിന് വർണാഭമായ തുടക്കം
text_fieldsകുന്നംകുളം: 65ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ തിരിതെളിഞ്ഞു. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തി. തുടർന്ന് 14 ജില്ലകളുടെ പതാകകൾ ജില്ല കായിക കോഓഡിനേറ്റർമാരും ഉയർത്തി. ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ കായിക താരങ്ങൾ മാർച്ച് പാസ്റ്റോടെ കളിക്കളത്തിൽ പ്രവേശിച്ചു. തുടർന്ന് ജില്ലതലത്തിൽ താരങ്ങൾ സിന്തറ്റിക് ട്രാക്കിൽ അണിനിരന്നു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങളും പരേഡിൽ പങ്കെടുത്തു.
തൃശൂരിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് എത്തിയ ദീപശിഖ ഒളിമ്പ്യൻ ലിജോ ഡേവിസ് തോട്ടാൻ ഏറ്റുവാങ്ങി മൈതാനത്ത് എത്തിച്ച് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷിന് കൈമാറി. തുടർന്ന് മൈതാനത്തിന്റെ മധ്യഭാഗത്ത് പ്രത്യേകം തയാറാക്കിയ സ്ഥാനത്ത് ദീപശിഖ തെളിയിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഏഷ്യാഡ് മെഡല്‍ ജേതാക്കളെ ആദരിച്ച് 107 നിറത്തിലുള്ള ബലൂണുകള്‍ പറത്തി. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.