പട്ടാളക്കുപ്പായത്തിൽ മലയാളിത്തിളക്കം
text_fieldsപനാജി: സ്വന്തം ക്യാമ്പിലെത്തിക്കാനുള്ള കേരള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, പട്ടാളക്കുപ്പായത്തിൽ ദേശീയ ഗെയിംസിനെത്തിയ മലയാളിതാരം മനു മുരളിക്ക് വെള്ളി. സർവിസസിനായി മത്സരിച്ച തിരുവനന്തപുരം കാര്യവട്ടം സ്വദേശിയായ മനു ജിംനാസ്റ്റിക്സ് ട്രംപോളിനിലാണ് രണ്ടാമതെത്തിയത്. ദേശീയ ഗെയിംസിലെ തുടർച്ചയായ രണ്ടാം വെള്ളി നേട്ടമാണിത്. കഴിഞ്ഞ ഗെയിംസിലും ഇതേ ഇനത്തിൽ ബംഗളൂരു മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ നായക് ഹവിൽദാറായ മനു വെള്ളി സ്വന്തമാക്കിയിരുന്നു.
ഇത്തവണ ദേശീയ ഗെയിംസിൽ കേരളത്തിനായി മത്സരിക്കാൻ മനുവിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർവിസസ് ടീം മാനേജ്മെന്റിന് കേരള ടീം അപേക്ഷ നൽകിയിരുന്നു. എന്നാൽ, സർവിസസ് അനുവദിച്ചില്ല. ഇതോടെ സർവിസസിനായി ഇറങ്ങുകയായിരുന്നു. മനുവിന്റെ പരിശീലകനായ സർവിസസ് കോച്ച് സി.കെ. സന്ദീപും മലയാളിയാണ്; തലശ്ശേരി സ്വദേശി. 1999 മുതൽ 2010 വരെ കേരള ജിനാംസ്റ്റിക് താരമായിരുന്ന മനു പിന്നീട് ആർമിയിൽ ചേർന്നതോടെ സർവിസസിനായി മത്സരിക്കാനിറങ്ങുകയായിരുന്നു. 2022ൽ അസർബൈജാനിൽ നടന്ന ജിംനാസ്റ്റിക്സ് ലോകകപ്പിലും ഈ തിരുവനന്തപുരത്തുകാരൻ മത്സരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.