ന്യൂസീലൻഡിന്‍റെ താരം ലോറൽ ഹബാർഡ്: ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ
text_fieldsടോകിയോ: ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡറായി ന്യൂസീലൻഡിൻ്റെ ഭാരോദ്വഹന താരം ലോറൽ ഹബാർഡ്. 43കാരിയാണ് ലോറൽ ഹബാർഡ്. വനിതകളുടെ 87 കിലോഗ്രാം ഹെവിവെയ്റ്റ് വിഭാഗത്തിലാണ് ലോറൽ മത്സരിക്കുക. ഈ വിഭാഗത്തിൽ 16ാം റാങ്കിങ്ങാണ് ലോറൽ ഹബാർഡിന്.
ശരീരത്തിലെ ടെസ്റ്റോസ്റ്ററോണിൻ്റെ അളവ് ലിറ്ററിൽ 10 നാനോമോൾസിൽ കുറവായതിനാലാണ് ഹബാർഡിന് വനിതാ വിഭാഗത്തിൽ മത്സരിക്കാൻ കഴിഞ്ഞത്. എന്നാലും പലരും ഇതിൽ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് മുൻപ് ലോറൽ പുരുഷ ഭാരോദ്വഹന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ടോക്കിയോയിൽ മത്സരിക്കാനിറങ്ങുന്നതോടെ ഒളിമ്പിക്സിലെ ഏറ്റവും ഭാരം കൂടിയ ഭാരോദ്വഹന താരമാവും ലോറൽ.
ജൂലൈ 23നാണ് ഒളിംപിക്സ് ആരംഭിക്കുക. ജപ്പാൻ ആണ് ഇത്തവണ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുക.
അതേസമയം, ചില രാജ്യങ്ങൾക്ക് മാത്രമായി മാത്രമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചു. ജപ്പാൻ ഭരണകൂടത്തിൻ്റേത് വിവേചനമാണെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.