Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_right2030 ഏഷ്യൻ ഗെയിംസ്​...

2030 ഏഷ്യൻ ഗെയിംസ്​ ദോഹയിൽ; 2034ൽ റിയാദിൽ

text_fields
bookmark_border
2030 ഏഷ്യൻ ഗെയിംസ്​ ദോഹയിൽ; 2034ൽ റിയാദിൽ
cancel

മസ്​കത്ത്​: 2030ലെ ഏഷ്യൻ ഗെയിംസിന്​ ഖത്തർ തലസ്​ഥാനമായ ദോഹ ആതിഥേയത്വം വഹിക്കും. മസ്​കത്തിൽ നടന്ന ഒളിമ്പിക്​ കൗൺസിൽ ജനറൽ കൗൺസിൽ യോഗത്തി​െൻറ ഭാഗമായി നടന്ന വോ​െട്ടടുപ്പിലാണ്​ ദോഹക്ക്​ നറുക്ക്​ വീണത്​​. വോ​െട്ടടുപ്പിൽ രണ്ടാമതായ സൗദി അറേബ്യയുടെ തലസ്​ഥാനമായ റിയാദ്​ 2034ലെ ഗെയിംസി​െൻറ ആതിഥേയരാകും. ഖത്തറും സൗദിയും മാത്രമാണ്​ ആതിഥേയത്വ പദവി പ്രതീക്ഷിച്ച്​ അവസാന റൗണ്ടിലുണ്ടായിരുന്ന രാജ്യങ്ങൾ.

മസ്​കത്തിൽ ചൊവ്വാഴ്​ചയാണ്​ ജനറൽ കൗൺസിൽ യോഗം ആരംഭിച്ചത്​. ബുധനാഴ്​ചയായിരുന്നു വോ​െട്ടടുപ്പ്​. 26 ദേശീയ ദേശീയ ഒളിമ്പിക്ക്​ കമ്മിറ്റികളുടെ പ്രതിനിധികളാണ്​ കൗൺസിൽ യോഗത്തിലും വോ​െട്ടടുപ്പിലും പ​െങ്കടുക്കാൻ മസ്​കത്തിലെത്തിയത്​. ഇവർ ബാലറ്റ്​ മുഖേനയും 19 രാഷ്​ട്രങ്ങളുടെ പ്രതിനിധികൾ ഒാൺലൈനിലുമാണ്​ വോ​െട്ടടുപ്പിൽ പ​െങ്കടുത്തത്​.

ഇത്​ രണ്ടാം തവണയാണ്​ ദോഹ ഏഷ്യൻ ഗെയിംസിന്​ ആതിഥേയത്വം വഹിക്കാൻ പോകുന്നത്​. 2006ലെ ഏഷ്യൻ ഗെയിംസ്​ ദോഹയിലായിരുന്നു. 2022ലെ ലോകകപ്പ്​ ഫുട്​ബാളിന്​ പിന്നാലെ 2030ലെയും 2034ലെയും ഏഷ്യൻ ഗെയിംസുകളും അറേബ്യൻ ഉപ ഭൂഖണ്ഡത്തിലായിരിക്കുമെന്നത്​ കായിക പ്രേമികളെ ആഹ്ലാദത്തിലാഴ്​ത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Games
News Summary - Qatar and Saudi Arabia compete to host 2030 Asian Games
Next Story