നീന്തൽക്കുളത്തിലെ സുവർണമാന്ത്രികൻ
text_fieldsകംപാൽ: മൂന്ന് ദേശീയ ഗെയിംസുകൾ; 14 സ്വർണം, ഒമ്പത് വെള്ളി, മൂന്ന് വെങ്കലം. മുങ്ങിത്താഴാത്ത റെക്കോഡുമായി ഗോവയിലെ നീന്തൽക്കുളത്തിൽനിന്ന് കേരളത്തിന്റെ ‘ഗോൾഡൻ ബോയ്’സജൻ പ്രകാശ് മടങ്ങുന്നു. ഗോവയിൽ മൂന്ന് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടിയതോടെ നീന്തൽക്കുളത്തിലെ സുവർണമാന്ത്രികന്റെ ശേഖരത്തിൽ 26 ദേശീയ ഗെയിംസ് മെഡലുകളായി; മറ്റാർക്കും അവകാശപ്പെടാനില്ലാത്ത അപൂർവനേട്ടം.
ഗോവ ദേശീയ ഗെയിംസിലെ നീന്തൽ മത്സരങ്ങളുടെ അവസാനദിനമായിരുന്ന ശനിയാഴ്ച സജൻ മിക്സഡ് റിലേയിൽ ഓളപ്പരപ്പിലിറങ്ങിയെങ്കിലും മെഡലൊന്നും നേടാനായില്ല. പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടുകയെന്നതാണ് അടുത്ത ലക്ഷ്യമെന്ന് സജൻ പ്രകാശ് പറഞ്ഞു. ലോക അക്വാട്ടിക്സിന്റെ സ്കോളർഷിപ്പോടെ ഒരുവർഷം നീളുന്ന ആസ്ട്രേലിയൻ പരിശീലനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സജൻ ഇതിനായി അടുത്തയാഴ്ച പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.