സൗത്സോൺ അത്ലറ്റിക് മീറ്റ്: കേരളം രണ്ടാം സ്ഥാനത്ത്; മൂന്നാംദിനം 11 സ്വര്‍ണം
text_fieldsതേഞ്ഞിപ്പലം: ദക്ഷിണമേഖല ജൂനിയർ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ തമിഴ്നാട് കിരീടം നിലനിർത്തി. മൂന്ന് ദിനങ്ങളിലായി കാലിക്കറ്റ് സര്‍വകലാശാല സി.എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കില്‍ നടന്ന ചാമ്പ്യൻഷിപ്പിൽ 35 സ്വർണവും 42 വെള്ളിയും 32 വെങ്കലവുമായി 722 പോയൻറ് നേടിയാണ് തമിഴ്നാട് ജേതാക്കളായത്. ട്രാക്കിലും ഫീൽഡിലുമായി നടത്തിയ കുതിപ്പില്‍ മൊത്തം 654 പോയൻറുമായി (28-39-29) കേരളമാണ് രണ്ടാമത്. കര്‍ണാടക മൂന്നാം സ്ഥാനത്തെത്തി.
മൂന്നാം ദിനത്തിൽ 11 സ്വർണമാണ് കേരളം സ്വന്തമാക്കിയത്. മൂന്ന് മീറ്റ് റെക്കോഡുകളാണ് അവസാന ദിനത്തിൽ പിറന്നത്. അണ്ടർ 18 പെൺ- 200 മീറ്റർ പ്രിയ ഹബ്ബത്തനഹല്ലി മോഹൻ (കർണാടക 24.64 സെക്കൻഡ്), അണ്ടർ 18 ആൺ- 1500 മീറ്റർ തുഷാര വസന്ത് ബേക്കനേ (കർണാടക- 4 മിനിറ്റ് 1.80 സെക്കൻഡ്), അണ്ടർ 20 ആൺ -ട്രിപിൾ ജംപ് പ്രവീൺ ചിത്രവേൽ (തമിഴ്നാട് 16.25 മീ.) എന്നിവരാണ് ഞായറാഴ്ച മീറ്റ് റെക്കോഡിന് ഉടമകളായത്.
അഞ്ജലി, വേഗറാണി
തേഞ്ഞിപ്പലം: ഇരട്ടസ്വർണം നേടി ദക്ഷിണ മേഖല ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ കേരളത്തിെൻറ വേഗറാണിയായി പി.ഡി. അഞ്ജലി. അണ്ടർ 20 വിഭാഗത്തിൽ 200, 100 മീറ്ററിലാണ് അഞ്ജലി സ്വർണം നേടിയത്. ആൻസി സോജനാണ് വെള്ളി. തൃശൂർ സെൻറ് തോമസ് കോളജിലെ വിദ്യാർഥിനികളായ രണ്ടുപേരും നാട്ടിക സ്പോർട്സ് അക്കാദമിയിൽ കണ്ണന് കീഴിലാണ് പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.