പൊന്നോളപ്പരപ്പിൽ കേരളം
text_fieldsകംപാല്‍ (ഗോവ): ഓളപ്പരപ്പിലെ ഇരട്ടസ്വർണമടക്കം ദേശീയ ഗെയിംസിന്റെ പത്താംനാൾ കേരളത്തിന് മൂന്നു മെഡലുകൾ. വനിതകളുടെ 100 മീ. ബ്രസ്റ്റ് സ്ട്രോക്കിൽ കേരളത്തിനായി മത്സരിച്ച ബംഗളൂരു സ്വദേശി ഹര്‍ഷിത ജയറാമാണ് റെക്കോഡോടെ( 1.13.89) സ്വർണത്തിലേക്ക് നീന്തിക്കയറിയത്. തിങ്കളാഴ്ച 200 മീ. ബ്രെസ്റ്റ് സ്ട്രോക്കിലും റെക്കോഡോടെ ഹർഷിത സ്വർണം നേടിയിരുന്നു. വനിതകളുടെ വാട്ടർ പോളോയിലാണ് രണ്ടാം സ്വർണം.
പശ്ചിമ ബംഗാളിനെ കീഴടക്കിയായിരുന്നു വിജയാരവം(9-7). ആര്‍ച്ചറിയിൽ പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തില്‍ ദശരഥ് രാജഗോപാൽ നേടിയ വെങ്കലമാണ് മൂന്നാം മെഡൽ. ഇതോടെ 15 സ്വർണവും 18 വെള്ളിയും 19 വെങ്കലവുമടക്കം മൊത്തം 52 മെഡലുകളുമായി കേരളം ഒമ്പതാംസ്ഥാനത്താണ്.
ഫുട്ബാൾ: കേരളം സെമിയിൽ
പുരുഷ വിഭാഗം ഫുട്ബാളിൽ കേരളം സെമി ഫൈനലില്‍ പ്രവേശിച്ചു. ശനിയാഴ്ച നടന്ന അവസാന ഗ്രൂപ് മത്സരത്തില്‍ മേഘാലയയോട് സമനില വഴങ്ങിയെങ്കിലും (2-2) ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി സെമി ബർത്ത് ഉറപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച സര്വിസസുമായാണ് കേരളത്തിന്റെ സെമി പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.