ദേശീയ ഗെയിംസിൽ സ്വർണത്തിളക്കത്തോടെ തൃശൂർ ജില്ല
text_fieldsതൃശൂർ: ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ തൃശൂരിന് സ്വർണനേട്ടം. ഗെയിംസിൽ ഞായറാഴ്ച നടന്ന ജൂഡോയിലാണ് ജില്ലയുടെ സ്വർണക്കൊയ്ത്ത് നടന്നത്. എ.ആർ. അർജുനും പി.ആർ. അശ്വതിയുമാണ് മെഡൽ കരസ്ഥമാക്കിയത്.
ഇതാദ്യമായാണ് ജൂഡോയിൽ കേരളം സ്വർണം നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 90 കി. ഗ്രാം വിഭാഗത്തിലാണ് അർജുന് സ്വർണം. 78 കി. ഗ്രാം വിഭാഗത്തിലാണ് അശ്വതിക്ക് സുവർണനേട്ടം. തൃശൂർ ശ്രീ കേരളവർമ കോളജിലെ വിദ്യാർഥിയാണ് അർജുൻ. തൃശൂർ സായിലായിരുന്നു പരിശീലനം നടന്നിരുന്നത്.
വയനാട് സ്വദേശിയായ അർജുനും ഇടുക്കി സ്വദേശിനിയായ അശ്വതിയും നിലവിൽ തൃശൂരിലാണ്. 2015ലെ ദേശീയ ഗെയിംസിലും മെഡൽ ജേതാവാണ് അശ്വതി. 2016ൽ സർക്കാർ ജലസേചന വകുപ്പിൽ തൃശൂരിൽ ജോലി നൽകി. പൊലീസ് ടീം താരം കൂടിയായ അശ്വിനാണ് അശ്വതിയുടെ ഭർത്താവ്. മണ്ണുത്തി പട്ടിക്കാടാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.