ഗ്രാൻഡ് 'റീ സ്റ്റാർട്ട്' ; യു.എസ് ഓപണിന് ഇന്നു തുടക്കം
text_fieldsന്യൂയോർക്: 139 വർഷം പഴക്കമുള്ള ഗ്രാൻഡ്സ്ലാം ചരിത്രത്തിന് ഇതൊരു തിരുത്താണ്. ഗാലറി നിറക്കുംവിധം ഉത്സവത്തിെൻറ ആൾക്കൂട്ടമില്ല, ഒാരോ പോയൻറിനും കൈയടികളില്ല, സെറീനയും ദ്യോകോവിച്ചുമെല്ലാം ടണൽ കടന്ന് ഗ്രൗണ്ടിലെത്തുേമ്പാൾ പേരുവിളിച്ച് ആരവമുയർത്താൻ ആരുമില്ല, ഒാേട്ടാഗ്രാഫിനായി തിക്കും തിരക്കുമില്ല, പന്തെടുത്തു നൽകാൻ ബാൾബോയ്സും അഭിമുഖത്തിന് തിരക്കുകൂട്ടാൻ മാധ്യമപ്പടയുമില്ല.
കോവിഡ് പകർന്ന പുതിയ ശീലങ്ങളുമായി ക്രിക്കറ്റിനും ഫുട്ബാളിനും ബാസ്കറ്റ്ബാളിനും പിന്നാലെ ടെന്നിസ് പ്രേമികളുടെ പ്രിയപ്പെട്ട ഗ്രാൻഡ്സ്ലാമിനും കോർട്ടുണരുകയാണ്. ഇൗ വർഷത്തെ യു.എസ് ഒാപൺ ചാമ്പ്യൻഷിപ്പിന് ഇന്നു മുതൽ ന്യൂയോർക്കിലെ ബില്ലി ജീൻ കിങ് ടെന്നിസ് സെൻററിൽ തുടക്കമാവും. കോവിഡ് വ്യാപനത്തെ തുടർന്ന് മേയിൽ നടക്കേണ്ട ഫ്രഞ്ച് ഒാപൺ സെപ്റ്റംബർ-ഒക്ടോബറിലേക്കു മാറ്റിവെച്ചു. ജൂൺ-ജൂൈലയിൽ നടക്കേണ്ടിയിരുന്ന വിംബ്ൾഡൺ റദ്ദാക്കി.
സൂപ്പർ മിസ്സിങ്
കോവിഡ് ഭീതി കാരണം മുൻനിര താരങ്ങളിൽ പലരും പിൻവാങ്ങി. നിലവിലെ ജേതാക്കളായ റാഫേൽ നദാൽ, ബിയാൻക ആൻഡ്ര്യൂസ്ക എന്നിവരില്ല.മെൻ മിസ്സിങ്: റോജർ ഫെഡറർ, ഗെയ്ൽ മോൻഫിൽസ്, ഫാബിയോ ഫോഗ്നിനി, സ്റ്റാൻ വാവ്റിങ്ക, കെയ് നിഷികോറി, നിക് കിർഗിയോസ്, ജോ വിൽഫ്രഡ് സോംഗ, വെർഡാസ്കോ, യുവാൻ മാർട്ടിൻ ഡെൽപോട്രോ.
ലേഡി മിസ്സിങ്: ആഷ്ലി ബാർതി, സിമോണ ഹാലെപ്, എലിന സ്വിറ്റോലിന, ബിയാൻക, കികി ബെർടൻസ്, ബെലിൻഡ ബെൻസിച്, കുസ്നെറ്റ്സോവ, യെലിന ഒസ്റ്റപെൻകോ.
ദ്യോകോയും സെറീനയും
നൊവാക് ദ്യോകോവിച്, ഡൊ മനിക് തീം, മെദ്വദേവ്, അലക്സാണ്ടർ സ്വരേവ് തുടങ്ങിയ താരങ്ങളാണ് പുരുഷ വിഭാഗത്തിൽ ശ്രദ്ധേയം. കരിയറിലെ 24ാം ഗ്രാൻഡ്സ്ലാം ലക്ഷ്യമിടുന്ന സെറീന വില്യംസ് തന്നെ വനിതകളിൽ സൂപ്പർ സ്റ്റാർ. 2017ൽ ആസ്ട്രേലിയൻ ഒാപണിലൂടെയാണ് സെറീന ഗ്രാൻഡ്സ്ലാം എണ്ണം 23 ആക്കിയത്.
ശേഷം, വിംബ്ൾഡണിലും യു. എസ് ഒാപണിലും തുടർച്ചയായി രണ്ടു വർഷങ്ങളിലും ഫൈനൽ കളിച്ചെങ്കിലും നാലു തവണയും കിരീടം നഷ്ടമായി. കരോ ലിൻ പ്ലിസ്കോവയാണ് വനിതകളിൽ ടോപ് സീഡ്. സോഫിയ കെനിൻ, പെട്ര ക്വിറ്റോവ എന്നിവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.