കേരള ഗെയിംസ് 2022 റൺ കേരള റൺ...
text_fieldsതിരുവനന്തപുരം: മഹാമാരിക്ക് ശേഷം രാജ്യം ഒന്നാകെ ഒരു മനസ്സോടെ അനന്തപുരിയുടെ രാജവീഥികളിലേക്ക് ഇറങ്ങിയതോടെ കേരള ഗെയിംസിന് ആവേശത്തുടക്കം. ഞായറാഴ്ച രാവിലെ നടന്ന വാശിയേറിയ 21.1 കിലോമീറ്റര്‍ ഹാഫ് മാരത്തണിൽ പുരുഷവിഭാഗത്തില്‍ ശിവം യാദവും വനിത വിഭാഗത്തില്‍ പ്രീനു യാദവും ചാമ്പ്യന്മാരായി.
ഒരു മണിക്കൂറും ഒമ്പതു മിനിറ്റും 37 സെക്കന്‍ഡും കൊണ്ടാണ് ശിവം യാദവ് 21.1 കിലോമീറ്റര്‍ ഓടിത്തീര്‍ത്തത്. പ്രീനു യാദവ് ഈ ദൂരം ഒരു മണിക്കൂര്‍ 30 മിനിറ്റ് ഒമ്പത് സെക്കന്‍ഡില്‍ മറികടന്നു. പുരുഷ വിഭാഗത്തില്‍ എം. രാജ്കുമാര്‍ രണ്ടാം സ്ഥാനവും സി. ഷിജു മൂന്നാം സ്ഥാനവും നേടി.
വനിത വിഭാഗത്തില്‍ കെ.എം. അര്‍ച്ചനയും പ്രമീള യാദവും രണ്ടും മൂന്നും സ്ഥാനങ്ങള്‍. 46 വയസ്സു മുതല്‍ 55 വരെയുള്ളവരുടെ വിഭാഗത്തില്‍ സുഭാഷ് സിങ്ങും എ.കെ. രമയും സ്വർണം നേടിയപ്പോൾ 56 മുതല്‍ 99 വയസ്സുവരെയുള്ളവരുടെ വിഭാഗത്തില്‍ എ. ബാബയും ദുര്‍ഗ സെയ്‌ലുമായിരുന്നു ഫിനിഷിങ് പോയൻറ് താണ്ടിയത്. 4.30ന് കനകക്കുന്നിൽ നിന്ന് ആരംഭിച്ച മാരത്തണ്‍ മന്ത്രി ജി.ആര്‍. അനിലും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. 10 കിലോമീറ്റര്‍ ഓട്ട മത്സരത്തില്‍ ഷെറിന്‍ ജോസും മല്ലേശ്വരി റാത്തോഡുമാണ് ഒന്നാമതെത്തിയത്. ഷെറിന്‍ ജോസ് 33 മിനിറ്റ് 56 സെക്കന്‍ഡുകൊണ്ടും മല്ലേശ്വരി 41 മിനിറ്റ് 38 സെക്കന്‍ഡുകൊണ്ടും 10 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി. 10 കിലോമീറ്റര്‍ ഓട്ടത്തിനുശേഷം മൂന്നു കിലോമീറ്റര്‍ ഫണ്‍ റണ്ണും നടന്നു. തലസ്ഥാന ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള രണ്ടായിരത്തിലധികംപേര്‍ ഫണ്‍ റണ്ണില്‍ പങ്കെടുത്തു. ഹാഫ് മാരത്തണില്‍ ഇന്ത്യയിലെതന്നെ ഏറ്റവും ഉയര്‍ന്ന ആകെ സമ്മാനത്തുകയായ 11 ലക്ഷം രൂപയാണ് വിജയികള്‍ക്ക് നല്‍കിയത്. മന്ത്രി വി. ശിവന്‍കുട്ടി വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. തിരുവനന്തപുരം ആസ്ഥാനമായ ഐ ടെന്‍ റണ്ണിങ് ക്ലബാണ് മാരത്തണിന് നേതൃത്വം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.