ഒളിമ്പിക്സ് ആരവങ്ങൾക്ക് ആവേശം പകർന്ന് ഗോളടിക്കാൻ 'പറക്കും ചാക്കോ'യെത്തി
text_fieldsആലപ്പുഴ: ഒളിമ്പിക്സ് ആരവങ്ങൾക്ക് ആവേശം പകരാൻ മുൻ ഇന്ത്യൻ ഗോളി കെ.ടി. ചാക്കോ ആലപ്പുഴയിലെത്തി. സന്തോഷ് ട്രോഫിയിൽ കേരളത്തിെൻറയും ഫെഡറേഷൻ കപ്പിൽ പൊലീസിെൻറയും വലകാത്ത 'പറക്കും ചാക്കോ'യെ നിറഞ്ഞ മനസ്സോടെയാണ് വരവേറ്റത്. ഒളിമ്പിക് അസോസിയേഷെൻറയും ജില്ല ഫുട്ബാൾ അസോസിയേഷെൻറയും ആഭിമുഖ്യത്തിൽ ചാത്തനാട് അസ്റ്റക ടർഫിൽ സംഘടിപ്പിച്ച ഷൂട്ട് @ ഗോൾ പെനാൽറ്റി കിക്ക് എടുത്തായിരുന്നു ഉദ്ഘാടനം.
ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് വി.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എ. ഷാനവാസ്, ജില്ല ഫുട്ബാൾ അസോസിയേഷൻ ട്രഷറർ ആദിത്യ വിജയകുമാർ, സി.ടി. സോജി, ബി.എച്ച്. രാജീവ്, ടി. ജയമോഹൻ, കെ.എ. വിജയകുമാർ എന്നിവർ പങ്കെടുത്തു. ജില്ലതല ഉദ്ഘാടനശേഷം ചാക്കോ നയിച്ച പ്രസ് ക്ലബ് ഇലവനും ഒളിമ്പിക് ഇലവനും തമ്മിൽ സൗഹൃദഫുട്ബാൾ മത്സരവും നടന്നു. പ്രസ് ക്ലബ് ടീം (2-0) ജയിച്ചു.
കായംകുളത്ത് യു. പ്രതിഭ എം.എൽ.എ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. മാവേലിക്കരയിൽ എം.എസ്. അരുൺ കുമാർ എം.ൽ.എയും അമ്പലപ്പുഴയിൽ എച്ച്. സലാം എം.എൽ.എയും ചേർത്തലയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരിയും ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് നഗരസഭ ചെയർപേഴ്സൻ സൗമ്യരാജും ആലപ്പുഴ ഇ.എം.എസ് സ്േറ്റഡിയത്തിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എ. ഷാനവാസും ഗോളടിച്ച് ഉദ്ഘാടനം നിർവഹിച്ചു.
യൂനിവേഴ്സിറ്റി ഫുട്ബാൾ താരങ്ങളായിരുന്ന അനസ്മോൻ, സന്തോഷ് മറഡോണ, സലിം, ഷാജഹാൻ, സുമേഷ് എന്നിവർ പങ്കെടുത്തു. ബുധനാഴ്ച രാവിലെ മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒളിമ്പിക് മാരത്തൺ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.