അവിടെ തോറ്റാലെന്താ, പെണ്ണുങ്ങൾ ജയിച്ചില്ലെ! വനിത ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയവുമായി ബാഴ്സലോണ
text_fieldsമഡ്രിഡ്: ബാഴ്സലോണ പുരുഷ ടീം തോൽവിയിൽ നിന്ന് തോൽവിയിലേക്ക് കുതിക്കുകയാണ്. മെസ്സി പടിയിറങ്ങിയതോടെ ടീമിന് എടുത്തുപറയാൻ മിന്നും ഗോളുകളോ ജയങ്ങളോയില്ല. എന്നാൽ, അതിനിടക്ക് വനിത ടീമിന്‍റെ കുതിപ്പ് കണ്ട് ആശ്വസിക്കുകയാണ് ആരാധകർ. കോമാന്‍റെ പുരുഷ ടീം പറയിപ്പിക്കുേമ്പാൾ, പുതിയ സീസണിൽ വൻ കുതിപ്പാണ് ബാഴ്സലോണ വനിത ടീം.
Barcelona began their Champion's League campaign in style 🔥
— Goal (@goal) October 5, 2021
Reigning UEFA Women's Player of the Year Alexia Putellas was amongst the action, scoring in a 4-1 victory over Arsenal 🇪🇸 pic.twitter.com/gmuWALaEsg
കഴിഞ്ഞ ദിവസം വനിത ചാമ്പ്യൻസ് ലീഗിൽ വൻ ജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ തുടങ്ങിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ആഴ്സനലിനെ 4-1നാണ് ബാഴ്സ തകർത്തത്.
വിജയത്തുടക്കത്തോടെ ഈ സീസണിലും കപ്പടിക്കാമെന്നാണ് ജോനാതൻ ജിറാൽഡ്സ് പരിശീലിപ്പിക്കുന്ന ടീമിന്‍റെ കണക്കുകൂട്ടൽ. വനിത ഡിവിഷൻ ലീഗിൽ അഞ്ചിൽ അഞ്ചും ജയിച്ച് ബാഴ്സ തന്നെയാണ് മുന്നിൽ.
🙌 AVUI SOM 2️⃣9️⃣6️⃣8️⃣ espectadors al Johan Cruyff!
— CAMP🏆🏆🏆ONES (@FCBfemeni) October 5, 2021
👊 GRÀCIES A TOTHOM per venir!#ForçaBarça #UWCL pic.twitter.com/WOQkaqJfAJ
പുരുഷ ടീം ലാലിഗയിൽ 12 പോയന്‍റുമായി ഒമ്പതാം സ്ഥാനത്താണ്. ഏഴു മത്സരങ്ങളിൽ മൂന്നും തോറ്റു. ചാമ്പ്യൻസ് ലീഗിലാവാട്ടെ കളിച്ച രണ്ടു കളിയും തോറ്റു. ഏതായാലും പുരുഷന്മാർക്ക് കഴിയാത്തത് വനിതകൾക്ക് കഴിയട്ടെ എന്നാണ് ആരാധകർക്ക് പറയാനുള്ളത്.
🗞️👑 UEFA launches new campaign to celebrate the Women's Champions League.
— UEFA Women's Champions League (@UWCL) October 5, 2021
More on the #QueensOfFootball campaign:
➡️ https://t.co/3ZDvMB1OjE pic.twitter.com/bB9RLRz6bE
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.