യൂറോകപ്പ് പോരാട്ടത്തിന് ഇനി പത്തുനാൾ മാത്രം
text_fields16ാമത് യൂറോകപ്പ് പോരാട്ടത്തിന് ഇനി പത്തുനാൾ മാത്രം. റോമിലെ സ്റ്റേഡിയോ ഒളിമ്പിക്കോയിൽ ഇറ്റലി- തുർക്കി പോരാട്ടത്തോടുകൂടിയാണ് യൂറോ മാമാങ്കത്തിനു തുടക്കമാവുന്നത്. യൂറോ കപ്പ് ചരിത്രത്തിലാദ്യമായി 11 രാജ്യങ്ങളിലായാണ് മത്സരം നടക്കാൻ പോകുന്നത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ സെമിയും ഫൈനലും നടക്കും. ഇംഗ്ലണ്ടിന് പുറമെ റഷ്യ, െഡൻമാർക്ക്, നെതർലൻഡ്,റുമേനിയ, സ്കോട്ട്ലൻഡ്, സ്പെയിൻ, ജർമനി, ഹംഗറി രാജ്യങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ആറു ഗ്രൂപ്പുകളിലായാണ് പോരാട്ടം. ഓരോ ഗ്രൂപ് ചാമ്പ്യന്മാരും റണ്ണേഴ്സ് അപ്പുകളും, മുഴുവൻ ഗ്രൂപ്പുകളിലെ മികച്ച നാലു സ്ഥാനക്കാരും നോക്കൗട്ടിൽ കടക്കും. ഫ്രാൻസ്, ജർമനി, പോർചുഗൽ, ഹംഗറി എന്നിവർ പോരടിക്കുന്ന ഗ്രൂപ് 'എഫ്' ആണ് ടൂർണമെൻറിലെ മരണഗ്രൂപ്. പേർചുഗലാണ് നിലവിലെ ചാമ്പ്യന്മാർ.
2018 ലോകകപ്പിൽ യോഗ്യതപോലും നേടാനാവാത്ത ഇറ്റലിയെ ഓർമയുണ്ടായിരിക്കും. മൂന്ന് വർഷങ്ങൾക്കു ശേഷം യൂറോ കപ്പ് പോരാട്ടത്തിന് അരങ്ങൊരുങ്ങുേമ്പാൾ, പഴയ ഇറ്റലിയല്ല ഇപ്പോൾ. റോബർട്ടോ മാൻസീനിക്കു കീഴിൽ ടീമാകെ മാറി. യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ പത്തിൽ പത്തും ജയിച്ച് ഒന്നാമൻ. ഇത്രയും മത്സരങ്ങളിൽ ടീം അടിച്ചു കൂട്ടിയത് 37 ഗോളുകൾ. മാൻസീനിക്കു കീഴിൽ ആകെ കളിച്ച 30 മത്സരങ്ങളിൽ 21ഉം ജയിച്ചു. തോൽവിയറിയാതെ 25 മത്സരങ്ങളുമായി ടീം കുതിച്ചു.
ഗ്രൂപ് എയിൽ താരതമ്യേന എളുപ്പമുള്ള ടീമുകളോടൊപ്പമാണ് ഇറ്റലി. അതുകൊണ്ടുതന്നെ അനായാസം നോക്കൗട്ടിലേക്ക് കയറിപ്പറ്റാം. 4-3-3 ശൈലിയാണ് മാൻസീനിയുടെ ഫേവറിറ്റ്. മധ്യനിരയിൽ മാർകോ വെറാട്ടി, ജോർജീനിയോ, നികോളോ ബാരെല്ലോയുമാണ് കളിനെയ്ത്തുകാർ. യുവൻറസിെൻറ ഫെഡറികോ കിയേസ, നാപോളിയുടെ ലോറെൻസോ ഇൻസൈൻ, ലാസിയോയുടെ സീറോ ഇമ്മൊബിലെ എന്നിവരാണ് മുന്നേറ്റത്തിൽ മാൻസീനിയുടെ പ്രധാന കരുക്കൾ. ബുഫണിെൻറ പിൻഗാമിയാവാൻ വരുന്ന 22 കാരൻ എ.സി മിലാൻ ഗോൾകീപ്പർ ഡോണറുമ്മയാണ് ടീമിെൻറ യുവ ഐക്കൺ. യുവ താരങ്ങളെ ടീമിൽ കൂടുതലായി എടുത്തത് തന്നെയാണ് ടീമിെൻറ പ്രധാന കരുത്ത്.
ടീം: ഗോൾകീപ്പർ: ജിയാൻലുയിജി ഡോണറുമ്മ, അലക്സ് മെറേറ്റ്, സാൽവറ്റോർ സിരിഗു
ഡിഫൻഡർ: ഫ്രാൻസിസ്കോ അസെർബി, അലെസാൻേണ്ട്രാ ബാസ്റ്റോണി, ലിയോനാർഡോ ബൊനൂചി, ജിയോർജിയോ ചെല്ലിനി, ജിയോവാനി ലോറെൻസോ, എമേഴ്സൺ പാൽമിയറി, അലെസാണ്ട്രോ േഫ്ലാറെൻസി, ജിയാൻലൂക മാൻസീനി, ലിയോനാഡ്രോ സ്പിനാസോലാ, റാഫേൽ ടൊലോയ്
മിഡ്ഫീൽഡർ: നികോളോ ബാരെല്ല, ബ്രിയാൻ ക്രിസ്റ്റെയ്ൻ, ജോർജീന്യോ, മാനുവൽ ലെകാടെല്ലി, ലോറെൻസോ പെല്ലഗ്രിനി, മാറ്റിയോ പെസ്സിന, സ്റ്റെഫാനോ സെൻസി, മാർകോ വെറാട്ടി.
ഫോർവേഡ്: ആന്ദ്രെ ബെലോട്ടി, ഡൊമ്നികോ ബെറാർഡി, ഫെഡ്രികോ ബെർനാർഡെസ്കി, ഫെഡ്രികോ ചിയേസ, സീറോ ഇമ്മൊബിലെ, ലോറെൻസോ ഇൻസീന്യേ, മാറ്റിയോ പൊളിറ്റാനോ. (28 അംഗ ടീം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.