അൽവാരസ് കാമുകിയെ ഒഴിവാക്കാൻ 20,000 പേരുടെ ഒപ്പ് ശേഖരണം; കാരണമിതാണ്...
text_fieldsലോകകപ്പിൽ അർജന്റീനയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ജൂലിയൻ അൽവാരസ്. ലോകകപ്പിൽ ഏഴ് കളിയിൽ നാല് ഗോളുകളാണ് മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് അർജന്റീനക്കായി നേടിയത്. ഏഴ് ഗോൾ നേടിയ മെസ്സിക്ക് പിന്നിൽ ഗോൾവേട്ടക്കാരിൽ രണ്ടാമതായിരുന്നു അൽവാരസ്. താരം കാമുകി മരിയ എമിലിയ ഫെരേരൊയെ ഒഴിവാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുവിഭാഗം ആരാധകർ. 20,000 പേരാണ് ഇതിനായി ഒപ്പ് ശേഖരണത്തിൽ പങ്കാളികളായത്.
ആരാധകരെ ചൊടിപ്പിക്കാനുള്ള കാരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ചൂടുപിടിച്ചിരിക്കുകയാണ്. മറ്റു അർജന്റീന താരങ്ങളെ പോലെ അൽവാരസും നാട്ടിൽ ലോകകപ്പ് വിജയാഘോഷത്തിൽ പങ്കെടുത്തിരുന്നു. സ്വന്തം നാടായ കലാച്ചിനിൽ ഫയർ എൻജിന്റെ മുകളിൽ കയറിയായിരുന്നു ഫാൻസിനൊപ്പമുള്ള വിജയാഘോഷ പ്രകടനം. 10,000ത്തിലധികം പേരാണ് ഇതിൽ പങ്കാളികളായത്. കാമുകി മരിയ എമിലിയ ഫെരേരൊയും ഇവിടെയെത്തിയിരുന്നു.
ഒരു വിഭാഗം യുവ ആരാധകർക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നത് കാമുകി വിലക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതിലൊരാളാണ് ഓൺലൈൻ വഴി താരം കാമുകിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം ആരംഭിച്ചത്. ഇതിൽ 20,000 പേർ ഒപ്പിട്ടു. എന്നാൽ, നാല് വർഷമായി അടുപ്പമുള്ള കാമുകിയെ ഉപേക്ഷിക്കാൻ അൽവാരസ് ഒരുക്കമല്ലായിരുന്നു. പുതുവർഷാഘോഷത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.