ലോകകപ്പ് യോഗ്യത: മെസ്സി ഗോൾ നേടിയിട്ടും ജയം പിടിക്കാനാവാതെ അർജന്‍റീന
text_fieldsബ്യൂണസ് ഐറിസ്: കളി വീണ്ടും ചൂടുപിടിക്കുന്ന ലാറ്റിൻ അമേരിക്കൻ ഫുട്ബാളിൽ അർജന്‍റീനക്കും സൂപർ താരം ലയണൽ മെസ്സിക്കും വെല്ലുവിളി ശക്തമാക്കി ചിലി. വ്യാഴാഴ്ച നടന്ന ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ആദ്യം ഗോൾ നേടി അർജന്‍റീന മുന്നിലെത്തിയിട്ടും ചിലിയുടെ അലക്സിസ് സാഞ്ചസ് ഗോൾ മടക്കിയതോടെ യോഗ്യത പോരാട്ടം കനത്തു.
മാസങ്ങൾ നീണ്ട ഇടവേളക്കു ശേഷമാണ് ദേശീയ ജഴ്സിയിൽ അർജന്‍റീനയും ചിലിയും ലോകകപ്പ് യോഗ്യത തേടിയിറങ്ങിയത്. അതിനാൽ തന്നെ മികച്ച നീക്കങ്ങൾ കുറഞ്ഞു. ലോട്ടറോ മാർട്ടിനെസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി 37ാം മിനിറ്റിൽ മെസ്സി ലക്ഷ്യത്തിലെത്തിച്ചു. പിന്നെയും മെസ്സിക്കൂട്ടം മെച്ചപ്പെട്ട നീക്കങ്ങളുമായി മുന്നിൽനിന്നെങ്കിലും ചിലി പ്രതിരോധവും ഗോളി േക്ലാഡിയോ ബ്രാവോയും കോട്ടകാത്തു. അതിനിടെ, അലക്സിസ് സാഞ്ചസ് തിരിച്ചടിച്ചതോടെ നീലക്കുപ്പായക്കാരുടെ പ്രതീക്ഷകൾ പാതിയായി. കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ മെസ്സി ഗോളിനരികെ എത്തിയപ്പോഴും ബ്രാവോ രക്ഷകനായി.
ഇതോടെ, സ്വന്തം നാട്ടിൽ തുടർച്ചയായ 35 കളികളിൽ തോൽവിയറിയാതെ കുതിക്കുന്നുവെന്ന മികവ് മാത്രം അർജന്‍റീനക്ക് സ്വന്തം.
ഖത്തർ ലോകകപ്പിനുള്ള ലാറ്റിൻ അമേരിക്ക പട്ടികയിൽ അഞ്ചു കളികളിൽ 11 പോയിന്‍റുമായി അർജന്‍റീന രണ്ടാമതാണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്- 12 പോയിന്‍റ്. ചിലി ആറാമതുണ്ട്. മറ്റൊരു കളിയിൽ ബൊളീവിയ 3-1ന് വെനസ്വേലയെ തകർത്തപ്പോൾ പാരഗ്വായ്- യുറുഗ്വായ് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.