മയാമിക്കൊപ്പം പോർട്ടോ, റയലിനൊപ്പം അൽ ഹിലാൽ, സിറ്റിയും യുവന്റസും ഒന്നിച്ച്; ക്ലബ് ലോകകപ്പ് ഗ്രൂപ്പ് ചിത്രം തെളിഞ്ഞു
text_fieldsമിയാമി: അടിമുടി മാറ്റത്തോടെയെത്തുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ ഗ്രൂപ്പ് നിർണയ നറുക്കെടുപ്പ് പൂർത്തിയായി. 2025 ജൂൺ 15 മുതൽ ജൂലൈ 13 വരെ യു.എസിലാണ് പുതിയ ഫോർമാറ്റോടെ ടൂർണമെൻറ് നടക്കുന്നത്. ക്ലബ് ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് 32 ടീമുകളെ പങ്കെടുപ്പിച്ചൊരു ടൂർണമെന്റ് ഒരുങ്ങുന്നത്.
ജൂൺ 15 ന് മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ യു.എസ് ക്ലബ് ഇന്റർ മയാമി അൽ അഹ്ലിയെ നേരിടും.
യൂറോപ്പിൽ നിന്ന് 12 ടീമുകൾ, തെക്കേ അമേരിക്കയിൽ നിന്ന് ആറ്, ഏഷ്യയിൽ നിന്ന് നാല്, ആഫ്രിക്കയിൽ നിന്ന് നാല്, വടക്ക്, മധ്യ അമേരിക്കയിൽ നിന്ന് നാല്. കരീബിയൻ, ഓഷ്യാനിയയിൽ നിന്നുള്ള ഒന്ന്, ആതിഥേയ രാജ്യത്തിൽ നിന്നുള്ള ഒരു ടീം എന്നിവരായിരിക്കും ഏറ്റുമുട്ടുക.
കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ നടന്ന ടൂർണമന്റെിൽ ഫ്ലുമിനെൻസിലെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റിയാണ് കിരീടം ചൂടിയത്. സിറ്റി ഇത്തവണ യുവൻറസ് ഉൾപ്പെടുന്ന ഗ്രൂപ്പ് ജിയിലാണ്. യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡാണ് ക്ലബ് ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയത്. അഞ്ച് കിരീടങ്ങൾ ഉയർത്തിയ റയൽ ഗ്രൂപ്പ് എച്ചിൽ സൗദി കരുത്തരായ അൽ ഹിലാലിന്റെ കൂടെയാണ്.
- ഗ്രൂപ്പ് എ: പാൽമീറസ് (ബ്രസീൽ), പോർട്ടോ (പോർച്ചുഗൽ), അൽ അഹ്ലി (ഈജിപ്ത്), ഇൻ്റർ മയാമി (യു.എസ്)
- ഗ്രൂപ്പ് ബി: പാരീസ് സെൻ്റ് ജെർമെയ്ൻ (ഫ്രാൻസ്), അത്ലറ്റിക്കോ മാഡ്രിഡ് (സ്പെയിൻ), ബൊട്ടഫോഗോ (ബ്രസീൽ), സിയാറ്റിൽ സൗണ്ടേഴ്സ് (യു.എസ്)
- ഗ്രൂപ്പ് സി: ബയേൺ മ്യൂണിക്ക് (ജർമ്മനി), ബെൻഫിക്ക (പോർച്ചുഗൽ), ബൊക്ക ജൂനിയേഴ്സ് (അർജൻ്റീന), ഓക്ക്ലാൻഡ് സിറ്റി (ന്യൂസിലാൻഡ്)
- ഗ്രൂപ്പ് ഡി: ഫ്ലെമെംഗോ (ബ്രസീൽ), ചെൽസി (ഇംഗ്ലണ്ട്), ഇ.എസ് ടുണിസ് (ടുണീഷ്യ), ലിയോൺ (മെക്സിക്കോ)
- ഗ്രൂപ്പ് ഇ: റിവർ പ്ലേറ്റ് (അർജൻ്റീന), ഇൻ്റർ (ഇറ്റലി), മോണ്ടെറി (മെക്സിക്കോ), ഉറവ റെഡ്സ് (ജപ്പാൻ)
- ഗ്രൂപ്പ് എഫ്: ഫ്ലുമിനെൻസ് (ബ്രസീൽ), ബൊറൂസിയ ഡോർട്ട്മുണ്ട് (ജർമനി), ഉൽസാൻ (ദക്ഷിണ കൊറിയ), മമെലോഡി സൺഡൗൺസ് (ദക്ഷിണാഫ്രിക്ക)
- ഗ്രൂപ്പ് ജി: മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്), യുവൻ്റസ് (ഇറ്റലി), വൈദാദ് (മൊറോക്കോ), അൽ ഐൻ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്)
- ഗ്രൂപ്പ് എച്ച്: റയൽ മാഡ്രിഡ് (സ്പെയിൻ), സാൽസ്ബർഗ് (ഓസ്ട്രിയ), അൽ ഹിലാൽ (സൗദി അറേബ്യ), പച്ചൂക്ക (മെക്സിക്കോ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.