2034 ലോകകപ്പ് ഫുട്ബാൾ ആതിഥേയത്വം: ഫിഫക്ക് അന്തിമ ഫയൽ സമർപ്പിച്ച് സൗദി
text_fieldsറിയാദ്: 2034ലെ ഫുട്ബാൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കം ശക്തമാക്കി സൗദി അറേബ്യ. നാമനിർദേശം അടങ്ങുന്ന അന്തിമ ഫയൽ ഫിഫക്ക് സമർപ്പിച്ചു. തിങ്കളാഴ്ച പാരിസിൽ നടന്ന ഫിഫയുടെ ചടങ്ങിലാണ് ഫയൽ സമർപ്പണം നടന്നത്. കായിക മന്ത്രിയും സൗദി ഒളിമ്പിക്‌സ് ആൻഡ് പാരാലിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് യാസിർ അൽമസ്ഹൽ എന്നിവരും ഫെഡറേഷന് കീഴിൽ പരിശീലനം നടത്തുന്ന സ്വാലിഹ് ഹുസാം, അബീർ അബ്ദുല്ല എന്നീ രണ്ട് കുട്ടികളും ചേർന്നാണ് ഫയൽ ഫിഫ ഭാരവാഹികൾക്ക് സമർപ്പിച്ചത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻറിനോ ഏറ്റുവാങ്ങി.
ഇതോടെ ലോകകപ്പ് ആതിഥേയത്വത്തിനുള്ള മൂന്ന് ഘട്ടങ്ങൾ സൗദി അറേബ്യ പൂർത്തീകരിച്ചു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ താൽപര്യമറിയിച്ച് ഫിഫക്ക് കത്തയക്കലായിരുന്നു ആദ്യ ഘട്ടം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൗദി ഫുട്ബാൾ ഫെഡറേഷൻ ഈ നടപടി പൂർത്തിയാക്കിയത്. 2030 ലോകകപ്പിെൻറ ഔദ്യോഗിക മുദ്ര എന്താണെന്ന് നിശ്ചയിച്ച് അത് രൂപകൽപന ചെയ്ത് പ്രകാശനം ചെയ്യുന്ന ഘട്ടമായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തെ ഘട്ടമായാണ് നാമനിർദേശം സംബന്ധിച്ച അന്തിമ ഫയൽ സമർപ്പിച്ചത്. ഇനി സൗദിയിലെത്തി ലോകകപ്പ് നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളുടെ പരിശോധനയും നാമനിർദേശ രേഖകളുടെ വിലയിരുത്തലും അന്തിമ തീരുമാനവും എടുക്കേണ്ടത് ഫിഫയാണ്. ഇതെല്ലാം പൂർത്തീകരിച്ച് ഇൗ വർഷം ഡിസംബർ 11ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
കോ(ഗോ)ളടിച്ച് സ്വാലിഹ് ഹുസാമും അബീർ അബ്ദുല്ലയും
റിയാദ്: 2034ലെ ലോകകപ്പ് ഫുട്ബാൾ നടത്താനുള്ള അന്തിമ നാമനിർദേശ രേഖ സൗദി അറേബ്യ ഫിഫ മാനേജ്മെൻറിന് സമർപ്പിച്ചപ്പോൾ കോളടിച്ചത് സ്വാലിഹ് ഹുസാമിനും അബീർ അബ്ദുല്ലക്കും. പാരീസിൽ നടന്ന നാമനിർദേശ രേഖ കൈമാറ്റ ചടങ്ങിൽ പങ്കാളികളാകാൻ സൗദി ഫുട്ബാൾ ഫെഡറേഷന് കീഴിൽ പരിശീലനം നടത്തുന്ന ഈ കുട്ടികൾക്ക് അപ്രതീക്ഷിതമായാണ് അവസരം ലഭിച്ചത്. എതിരാളികളെ ഞെട്ടിച്ച് മനോഹര ഗോളടിക്കാൻ കഴിഞ്ഞ പോലൊരു സേന്താഷത്തിലാണ് ഈ കുട്ടിക്കളിക്കാർ.
കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസലിെൻറയും സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസിർ അൽമസ്ഹലിെൻറയും കൂടെയാണ് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോക്ക് ഫയൽ കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കാൻ സൗദി ഫുട്ബാളിെൻറ ഈ ഭാവി വാഗ്ദാനങ്ങൾക്ക് കഴിഞ്ഞത്.
14 കാരനായ സ്വാലിഹിനും 12കാരിയായ അബീറിനും അപ്രതീക്ഷിതമായി ലഭിച്ചതാണ് ഈ അവസരം. തിങ്കളാഴ്ചയാണ് 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ലേലവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായും അന്തിമ ഫയലിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഒപ്പുവെച്ചതായും സൗദി അറേബ്യ ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
അന്തിമ ഫയൽ സമർപ്പിക്കുന്ന സംഘത്തിൽ ഭാവി വാഗ്ദാനങ്ങളായ രണ്ട് കുട്ടികൾ കൂടി വേണമെന്ന തീരുമാനം കിരീടാവകാശിയിൽനിന്ന് അപ്രതീക്ഷിതമായുണ്ടായതാണ്. കളിമൈതാനത്ത് മികച്ച പ്രകടനം നടത്തുന്ന ഈ കുട്ടികളിലേക്ക് ഫെഡറേഷെൻറ നോട്ടമെത്തുകയായിരുന്നു. അതോടെ രണ്ടുപേരും ഔദ്യോഗിക പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ശേഷം ഫിഫക്ക് സമർപ്പിക്കാനുള്ള ഫയലുമായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോടൊപ്പം ഇടത്തും വലത്തുമായി സ്വാലിഹും അബീറും നിൽക്കുന്ന ചിത്രം പുറത്തുവന്നു. മാധ്യമങ്ങളിൽ അത് വലിയ വാർത്തയായി. സമൂഹ മാധ്യമങ്ങളിൽ ചിത്രം വൈറലായി. ഇതോടെ കുട്ടികൾ ആരെന്ന ചോദ്യം എങ്ങും നിറഞ്ഞു. വളരെ വേഗം ഇവരെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പുറത്തുവന്നു.
ജിദ്ദക്കാരനായ സ്വാലിഹ് ഹുസാം ഹനാവി മികച്ച ലെഫ്റ്റ് ബാക്കാണ്. സൗദി ഫുട്ബാൾ ഫെഡറേഷന്റെ ജിദ്ദ റീജനൽ ട്രെയിനിങ് സെൻറർ ടീമിലാണ് ഈ 14 കാരൻ കളിക്കുന്നത്. റിയാദുകാരിയായ അബീർ അബ്ദുല്ല അബാ അൽഖൈൽ ഫെഡറേഷെൻറ റിയാദ് റീജനൽ പരിശീലന കേന്ദ്രത്തിലെ അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.