മൂന്നാം ഡിവിഷൻ ടീമിനോട് ഞെട്ടിക്കുന്ന തോൽവി; മാനംകെട്ട് റയൽ
text_fields
മഡ്രിഡ്: കഴിഞ്ഞ ദിവസം ചുവപ്പുകണ്ട് മെസ്സി ബാഴ്സയെ തോൽവിയിലേക്ക് തള്ളിവിട്ടതിന് പിന്നാലെ സ്പെയിനിൽ വമ്പൻ വീഴ്ച വീണ്ടും. സ്പാനിഷ് മൂന്നാം ഡിവിഷൻ ടീം അൽകോയ്നയോട് ഇത്തവണ പരാജയപ്പെട്ടത് മുൻ യുറോപ്യൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡ്. കോപ ഡെൽ റേയിലായിരുന്നു റയലിന്‍റെ നാണംകെട്ട തോൽവി.
റാമോൺ ലോപസ് രണ്ടാം മഞ്ഞക്കാർഡുമായി പുറത്തുപോകേണ്ടിവന്നിട്ടും പിടിച്ചുനിന്ന അൽകോയ്നയോട് 2-1നാണ് പരാജയം രുചിച്ചത്. ഡിഫെൻഡർ എഡർ മിലിറ്റാവോയിലൂടെ സിദാൻ സംഘം ലീഡ് പിടിച്ച കളിയിൽ തുടരെ രണ്ടുവട്ടം വല കുലുക്കി അൽകോയ്ന ജയം തൊടുകയായിരുന്നു.
ഈ വർഷം കരാർ അവസാനിച്ച് സെർജിയോ റാമോസ് ടീമുമായി ഉടക്കി പുറത്തിരുന്ന കളിയിൽ ഒമ്പതു മാറ്റങ്ങളുമായാണ് റയൽ ഇറങ്ങിയിരുന്നത്. കരീം ബെൻസേമ, എഡൻ ഹസാർഡ്, മാഴ്സലോ, കാസമിറോ, ടോണി ക്രൂസ് തുടങ്ങിയ മുൻനിര പക്ഷേ, ആദ്യ ഇലവനിൽ ഇറങ്ങിയെങ്കിലും ടീം ക്ലിക്കായില്ല.
ഞെട്ടിപ്പിക്കുന്ന തോൽവി കോച്ച് സിദാന്‍റെ ഭാവിക്കു മേൽ കൂടുതൽ ഇരുൾ വീഴ്ത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.