ഖത്തർ ലോകകപ്പിലേക്ക് ഇനി 500 ദിനങ്ങൾ; ഒരുക്കം 90 ശതമാനം പൂർത്തിയായി
text_fieldsദോഹ: യൂറോകപ്പിൻെറയും കോപ അമേരിക്കയുടെയും ആവേശക്കൊടുമുടിക്കിടയിൽനിന്നും കാൽപന്തു ലോകത്തിൻെറ വിശ്വേപാരിലേക്ക് ഖത്തർ കൺതുറക്കുന്നു. 2022 നവംബർ 21ന് കിക്കോഫ് കുറിക്കുന്ന 22ാമത് ലോകകപ്പിന് ഇനി കൃത്യം 500 ദിനങ്ങൾ. കോവിഡ് മാഹാമാരിയിൽ നിശ്ചലമായ ലോകം, പതിവ് ജീവിതത്തിലേക്ക് തിരികെയെത്തുേമ്പാൾ അറേബ്യൻ മണ്ണ് ഉത്സവവേദിയായി മാറും.
91 വർഷം പാരമ്പര്യമുള്ള ഫുട്ബാൾ ലോകകപ്പ് ചരിത്രത്തിലെ വേറിട്ട ലോകകപ്പിനാണ് ഖത്തർ വേദിയാവുന്നതെന്നാണ് സംഘാടകരുടെ അവകാശവാദം. അതു വെറും വീരവാദമല്ലെന്ന് ദോഹ നഗരവും പരിസര പ്രദേശങ്ങളും ഓർമപ്പെടുത്തുന്നു. തയാറെടുപ്പുകളെല്ലാം ഏതാണ്ട് പൂർത്തിയായി. പന്തുരുളാൻ 16 മാസം ഇനിയും മുന്നിലുണ്ടെങ്കിലും ഖത്തറിൻെറ തയാറെടുപ്പെല്ലാം 90 ശതമാനത്തോളം പൂർത്തിയായി.
പെരുന്നാൾ തലേന്ന് പോലെ ഖത്തർ
മറ്റുമഹാനഗരങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ തിടുക്കമില്ലാത്ത നഗരമാണ് ദോഹയെന്നാണ് വിശേഷണം. റോഡിലും, ഓഫിസുകളിലും, ഷോപ്പിങ് മാളുകളിലും എന്തിനേറെ, ആളുകളുടെ ശരീരഭാഷയിലുമെല്ലാമുണ്ട് ഈ മെല്ലെപ്പോക്ക്. പക്ഷേ, ഇപ്പോൾ ഒരു പെരുന്നാളിനെയോ കല്യാണത്തെയോ വരവേൽക്കുന്ന പോലെ ധിറുതിയാണ് എല്ലായിടത്തും. നേരത്തേതന്നെ ഒരുക്കമെല്ലാം പൂർത്തിയാക്കി, ആഘോഷത്തലേന്ന് സ്വസ്ഥമായി ഇരിക്കണം എന്നാഗ്രഹിക്കുന്ന വീട്ടുകാരണവരെ പോലെ എല്ലായിടത്തും ലോകകപ്പിൻെറ ഓട്ടപ്പാച്ചിൽ.
ഖത്തർ കാത്തിരിക്കുന്ന വിശ്വ ലോകകപ്പിന് ദിനങ്ങൾ ഇനിയുമേറെയുണ്ടെങ്കിലും ദോഹയിലും പരിസരങ്ങളിലും സഞ്ചരിച്ചാലറിയാം രാജ്യം തിടുക്കത്തിലാണെന്ന്. പകൽ സമയങ്ങളിൽ 48 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടും, കടുത്ത ഹുമിഡിറ്റിയുമായി വേനൽക്കാലത്തിൽ രാജ്യം വേവുേമ്പാൾ രാത്രിയെ പകലാക്കി നിർമാണങ്ങൾ പുരോഗമിക്കുന്നു. ഫ്ലഡ്ൈലറ്റ് വെളിച്ചത്തിൽ പ്രധാന റോഡുകളുടെയും തുരങ്കപാതകളുടെയും, മെട്രോ റെയിൽ നവീകരണവുമെല്ലാം അതിവേഗത്തിൽ മുന്നോട്ടാണ്. പ്രധാന സിറ്റിയോട് ചേർന്നുള്ള പാതകളിലെല്ലാം പണി തകൃതി.
ഖത്തറിൻെറ മുഖമായ ദോഹ കോർണിഷിൽ സൗന്ദര്യവത്കരണങ്ങൾ സജീവമായി മുന്നേറുന്നു. എട്ട് സ്റ്റേഡിയങ്ങളിൽ നാലും നേരത്തേതന്നെ നിർമാണങ്ങൾപൂർത്തിയാക്കി ക്ലബ് ലോകകപ്പും, അറബ് കപ്പ് യോഗ്യതാ റൗണ്ടും ഉൾപ്പെടെ മത്സരങ്ങൾക്ക് വേദിയായി. രണ്ട് സ്റ്റേഡിയങ്ങൾ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നു. ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയവും, കടലിലേക്ക് ഇറങ്ങിനിന്ന് ആർകിടെക്ച്വറൽ വിസ്മയമായി മാറുന്ന റാസ് അബു അബുദ് സ്റ്റേഡിയവും ഫിനിഷിങ് പോയൻറിലേക്ക് നീളുന്നു.
മുൻ ലോകകപ്പുകൾക്ക് വേദിയായ റഷ്യയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം തയാറെടുപ്പുകൾ വൈകുേമ്പാൾ കണ്ണുരുട്ടലും ഭീഷണിപ്പെടുത്തലുമെല്ലാമായി ഫിഫക്ക് പിടിപ്പതു പണിയായിരുന്നെങ്കിൽ ഖത്തറിൽ അവർക്ക് മേൽനോട്ടക്കാരൻെറ റോൾ മാത്രമാണ്. പ്രസിഡൻറ് ജിയാനി ഇൻഫൻറിനോയും കൂട്ടരും മനസ്സിൽ കണ്ടതിനെക്കാൾ വേഗത്തിൽ സുപ്രീംകമ്മിറ്റി നേതൃത്വത്തിൽ കാര്യങ്ങൾമുന്നോട്ട് നീക്കുന്നു.
2021 നവംബർ - ഡിസംബറിൽ നടക്കുന്ന അറബ് കപ്പ് പോരാട്ടത്തെ ഒരുവർഷത്തിനപ്പുറം നടക്കുന്ന ലോകകപ്പിൻെറ വിളംബരമായി മാറ്റാനുള്ള തിടുക്കത്തിലാണ് സംഘാടകർ. ലോകകപ്പിൻെറ ഫൈനൽ ദിനമായ ഡിസംബർ 18നു തന്നെയാവും അറബ് കപ്പിൻെറയും കലാശപ്പോരാട്ടം. കാലാവസ്ഥയും സമയവുംകൊണ്ട് ലോകകപ്പിൻെറ അതേ സാഹചര്യമായതിനാൽ അറബ് കപ്പിനെ ഡ്രസ്റിഹേഴ്സലാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സുപ്രീംകമ്മിറ്റിയും ഫിഫയും. ഈ ഡിസംബറോടെ കെട്ടും മട്ടും പൂർത്തിയാക്കി ഖത്തർ ലോകകപ്പിനായി സർവസജ്ജമായി മാറുമെന്ന് ലോകകപ്പിൻെറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ലെഗസി ആൻഡ് ഡെലിവറി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറയുന്നു.
ഖത്തർ 2022; ലോകത്തിൻെറ ഉത്സവം
കോവിഡിനു ശേഷം ലോകം കരകയറുേമ്പാൾ അതിൻെറ ദിശാസൂചികയായിരിക്കും ഖത്തർ ലോകകപ്പെന്നാണ് ജൂൺ അവസാന വാരം നടന്ന ഖത്തർ സാമ്പത്തിക ഫോറം അവകാശപ്പെട്ടത്. ശരിയാണ്, ലോകം സാമ്പത്തികമായും ആരോഗ്യപരമായും നിശ്ചലമായ നാളിൽ ലോകസമ്പദ്വ്യവസ്ഥയെ ചലിപ്പിക്കുകയാണ് ഖത്തർ. ശതകോടി ഡോളർ ഒരുക്കത്തിനായി െചലവഴിക്കുേമ്പാൾ ലോകമെങ്ങുമുള്ള തൊഴിലാളികളും കമ്പനികളും പങ്കാളികളാവുന്ന ലോകകപ്പ് സാമ്പത്തിക മേഖലക്കുതന്നെയാണ് ഉണർവാകുന്നത്. കോവിഡിനെ ഫലപ്രദമായ നിയന്ത്രണങ്ങളിലൂടെ പിടിച്ചുകെട്ടിയ രാജ്യമെന്ന നിലയിൽ ആരോഗ്യകരമായ ലോകകപ്പാവും ഇതെന്ന് സംഘാടകർ ഉറപ്പു നൽകുന്നു.
സമ്പൂർണ വാക്സിനേറ്റഡ് മേളയെന്ന വിശേഷവുമുണ്ട്. കാണികളും ഒഫിഷ്യലുകളും ഉൾപ്പെടെ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ലോകകപ്പിൻെറ ഏഴയലത്തേക്ക് പ്രവേശനമുണ്ടാവുക. യൂറോകപ്പിൻെറയും കോപ അമേരിക്കയുടെയും വിജയം കാണികൾക്ക് പൂർണ ആസ്വാദനസൗകര്യമൊരുക്കി ലോകകപ്പിൻെറ വർണാഭമാക്കാനുള്ള ഖത്തറിൻെറ സ്വപ്നങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.