നിറംമങ്ങിയ റൊണാൾഡോ
text_fields1998 ലോകകപ്പ് ഫൈനലിനെത്തുമ്പോൾ ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള താരങ്ങളിലൊരാളായിരുന്നു റൊണാൾഡോ ലൂയിസ് നസാരിയോ ഡി ലിമ എന്ന റൊണാൾഡോ ഫിനോമിനോ. 94 ലോകകപ്പിലെ സുവർണ താരമായിരുന്ന റൊമാരിയോക്ക് പരിക്കേറ്റതിനാൽ ഫ്രാൻസിൽ റൊണാൾഡോക്കായിരുന്നു ടീമിന്റെ ചുമതല മുഴുവൻ. കലാശപ്പോരാട്ടത്തിനെത്തുമ്പോൾ നാല് ഗോളും മൂന്ന് അസിസ്റ്റുമായി അദ്ദേഹം ബഹുദൂരം മുന്നിൽ തന്നെയായിരുന്നു.
ഫുട്ബോൾ ലോകം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വേഗതയും കരുത്തും അയാളിൽ സമ്മേളിച്ചിരുന്നു. പ്രതിരോധ നിരയെ ഒന്നൊന്നായി വെട്ടിവീഴ്ത്തി ഒടുക്കം സുന്ദരമായ ഒരു ബോഡി ഫെയ്ൻറിലൂടെ ഗോളിയെയും കബളിപ്പിച്ച് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് ഉരുട്ടിയിടുന്നത് അയാളെ സംബന്ധിച്ച് നിസ്സാരമായ കാര്യമായിരുന്നു.
എന്നാൽ, ഫ്രാൻസിനെതിരായ ഫൈനലിലും ഒരു റൊണാൾഡോ ഷോ പ്രതീക്ഷിച്ച ഫുട്ബോൾ ആരാധകർ പക്ഷേ അറിയുന്നത് അയാളില്ലാത്ത ഒരു ലൈനപ്പായിരിക്കും ഫ്രാൻസിനെ നേരിടുന്നത് എന്നായിരുന്നു. മത്സരത്തിെൻറ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഫിറ്റ്സ് ബാധിച്ച റൊണാൾഡോ ഫൈനൽ കളിക്കുന്നില്ലെന്നത് ആരാധകരിൽ അമ്പരപ്പും നിരാശയും പടർത്തി.
എന്നാൽ അവസാന നിമിഷം കോച്ച് സഗാലോ എല്ലാ തീരുമാനങ്ങളെയും മാറ്റി റൊണാൾഡോയെ കളിപ്പിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷേ കളിക്കളത്തിൽ കണ്ടത് മറ്റൊരു റൊണാൾഡോയെയായിരുന്നു. കളി മറന്ന് ഗ്രൗണ്ടിലലയുന്ന റൊണാൾഡോ. ഒടുവിൽ ബാർത്തേസുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് തല കുനിച്ച് അയാൾ നിർവികാരനായി മടങ്ങുന്ന കാഴ്ച സങ്കടം ജനിപ്പിക്കുന്നതായിരുന്നു. അന്ന് കളിക്കാതിരുന്നെങ്കിൽ എന്ന് റൊണാൾഡോയും ആരാധകരും ഇപ്പോഴും വൃഥാ ആഗ്രഹിച്ച് കൊണ്ടിരിക്കുന്നുണ്ടാകും.
നാല് കൊല്ലത്തിനിപ്പുറം 2002ൽ ഫൈനലിലെ രണ്ട് ഗോൾ അടക്കം എട്ട് ഗോൾ നേടി ടോപ് സ്കോറർ പട്ടം നേടിയ അദ്ദേഹം, യോകോഹാമയിൽ ലോകം കണ്ട ഗോൾകീപ്പർമാരിലൊരാളായ ഒലിവർകാനെ കീഴടക്കി വല കുലുക്കുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും സ്റ്റേഡ് ഡി ഫ്രാൻസ് അദ്ദേഹത്തിന് മുന്നിൽ മിന്നിമറഞ്ഞിരിക്കണം.ഗ്രൂപ്പ് ജേതാക്കളായി രണ്ടാം റൗണ്ടിലെത്തിയ ഫ്രാൻസ് പരാഗ്വേയെ ഗോൾഡൻ ഗോളിൽ കീഴടക്കി ക്വാർട്ടറിലെത്തി. അവിടെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജർമനിയുടെ വയസ്സൻ പടയെ പരാജയപ്പെടുത്തി സെമിയിൽ.
നവാഗതരായ െക്രായേഷ്യയുടെ വെല്ലുവിളി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്ന് കലാശപ്പോരിന് യോഗ്യത നേടിയെങ്കിൽ തുടക്കം മുതൽ വെല്ലുവിളികളായിരുന്നു നിലവിലെ ജേതാക്കളെ കാത്തിരിക്കുന്നുണ്ടായിരുന്നത്. ഗ്രൂപ്പ് എയിൽ നോർവേക്കെതിരെ പരാജയം രുചിച്ചാണ് ബ്രസീലിെൻറ തുടക്കം. പ്രീ ക്വാർട്ടറിൽ ചിലിയെ 4-1ന് തകർത്ത ബ്രസീലിനെ കാത്തിരുന്നത് ഡാനിഷ് പടയായിരുന്നു. 3-2 എന്ന നേരിയ മാർജിനിൽ വിജയിച്ച കാനറിപ്പടക്ക് സെമി കടമ്പ കടക്കാൻ ഹോളണ്ടിനെതിരെ പെനാൽട്ടി ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.