കാൽപന്തിന്റെ കേളീമികവ് അറിയണോ,അസ്സലായി പറയും അൽ അമീൻ
text_fieldsചെറുതുരുത്തി: ലോകത്തിലെ ഫുട്ബാൾ കളിക്കാരുടെയും പരിശീലകരുടെയും പേരുവിവരങ്ങൾ, ഇവർക്ക് ലഭിച്ച ട്രോഫികൾ, കളിക്കുന്ന ക്ലബുകൾ, ലോകകപ്പ് കളിച്ച സ്ഥലങ്ങൾ.... കാൽപന്ത് കളിയുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും മനഃപാഠമാക്കി നാലാം ക്ലാസുകാരൻ.
വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ മേലെ വെട്ടിക്കാട്ടിരി കല്ലൂരിയാകത്ത് വീട്ടിൽ ഉമ്മർ നൗഷാദിന്റെയും ഹൈറുന്നിസയുടെയും ഇളയ മകൻ അൽ അമീനാണ് ഈ മിടുക്കൻ. വെട്ടിക്കാട്ടിരി എസ്.എൻ.എൽ.പി സ്കൂൾ വിദ്യാർഥിയാണ്. മുതിർന്നവരും അധ്യാപകരുമടക്കം ഫുട്ബാൾ സംബന്ധിച്ച സംശയമകറ്റുന്നത് അൽഅമീനോട് ചോദിച്ചാണ്.
2016-17 കാലത്ത് ബാഴ്സലോണയും പി.എസ്.ജിയും തമ്മിൽ നടന്ന മത്സരം ടി.വിയിൽ കാണുന്നതിനിടെ അൽ അമീൻ ഓരോ കളിക്കാരുടെയും കോച്ചിന്റെയും പേര് വിളിച്ച് പറയുമ്പോഴാണ് വീട്ടുകാർക്ക് കഴിവ് മനസ്സിലായത്. തുടർന്ന് യു ട്യൂബിലൂടെയും മറ്റും കണ്ടെത്തി കളിക്കാരുടെ പേരുകൾ കുറിച്ചുവെച്ച് മനഃപാഠമാക്കുകയായിരുന്നു.
സ്കൂളിലും മദ്റസയിലും കലാപരിപാടികളിൽ ഒന്നാം സ്ഥാനമാണ് ഈ മിടുക്കന്. പഠനത്തിലും മുൻപന്തിയിലാണ്. കൂടുതൽ ആരാധിക്കുന്നത് മെസിയെയും അർജൻറീന ടീമിനെയുമാണ്. മെസിയെ നേരിട്ട് കാണണമെന്നാണ് വലിയ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.