ഈ നെയ്മർ നിങ്ങൾ ഇതുവരെ കണ്ടയാളല്ല..
text_fieldsചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി പാരിസ് സെൻറ് ജെർമെയ്നും ലൈപ്സിഷും തമ്മിലുള്ള മത്സരത്തിനുശേഷം ബി.ബി.സി ഒരു ഓൺലൈൻ വോട്ടിങ് നടത്തി. പി.എസ്.ജി നിരയിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ, ലൈപ്സിഷിനെതിരെ കെട്ടഴിച്ച കളിയുടെ അടിസ്ഥാനത്തിൽ നിങ്ങൾ അയാളെ ഇഷ്ടെപ്പടുന്നുണ്ടോ എന്നതായിരുന്നു ചോദ്യം. എട്ടുമണിക്കൂറിനകം ഒട്ടേറെ പേർ വോട്ടു രേഖപ്പെടുത്തിയ ആ പോളിൽ 'ആ പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ ഞങ്ങൾ നെയ്മറിനെ ഇഷ്ടപ്പെടുന്നു' എന്ന ഓപ്ഷൻ തെരഞ്ഞെടുത്തത് 36 ശതമാനം പേർ. 30 ശതമാനം പേർ 'ഞങ്ങൾ എന്നും നെയ്മർ ആരാധകരാണ്' എന്ന് അടയാളപ്പെടുത്തിയപ്പോൾ, 32 ശതമാനം പേർ 'ഇപ്പോഴും ഞങ്ങൾക്കവനെ ഇഷ്ടമല്ല' എന്നതാണ് തെരഞ്ഞെടുത്തത്. എങ്കിലും, ഒരൊറ്റ മത്സരത്തിലൂടെ കളത്തിൽ പതിവുരീതികളിലല്ലാത്ത മനോഗതിയും മിടുക്കും പുറത്തെടുത്ത നെയ്മറിേൻറത് പുതിയൊരു വേഷപ്പകർച്ചയാണെന്നും അത് തങ്ങൾ ഇഷ്ടപ്പെടുന്നുവെന്നും കളിക്കമ്പക്കാർ അടയാളപ്പെടുത്തുേമ്പാൾ നിറമുള്ള സൂചനകൾ അതിൽ ഒരുപാടുണ്ട്.
'പുതിയ' നെയ്മറിെൻറ രംഗപ്രവേശം
ലൈപ്സിഷിനെതിരെ നമ്മൾ കണ്ടത് നെയ്മറിെൻറ പുതിയൊരു രംഗപ്രവേശമായിരുന്നോ? കളിയിൽ അതിശയങ്ങളുടെ മായികമുദ്രകൾ പുറത്തെടുക്കാൻ കഴിവുള്ള അനുഗ്രഹീത താരമായിരുന്നിട്ടും നെയ്മറിനെതിരെ പല കോണുകളിൽനിന്നും വിമർശനമഴിച്ചുവിടുന്നവരുടെ എണ്ണം ഒട്ടും കുറവായിരുന്നില്ല. കളത്തിലെ അയാളുടെ മനോഭാവമാണ് കൂടുതൽ ആക്രമണത്തിനിരയായത്. ഗാലറികളിൽ ഇരമ്പിയാർക്കുന്നവരുടെ അരുമയായിരുന്നില്ല അവനൊരിക്കലും. അനവസരത്തിലെ ഡൈവിങ്ങുകളും അഭിനയപരതയും കാര്യങ്ങൾ തെൻറ വരുതിയിൽനിന്ന് വിട്ടുപോവുേമ്പാഴുള്ള ദുർമുഖവുമൊക്കെയായിരുന്നു വിമർശകർക്ക് വളം നൽകിയത്.
മുമ്പ് കണ്ട നെയ്മറായിരുന്നില്ല അത്
എന്നാൽ, മേൽപറഞ്ഞ വിമർശനങ്ങളെയൊക്കെ കളത്തിന് പുറത്തുനിർത്തുന്ന തകർപ്പൻ പ്രകടനമാണ് ലൈപ്സിഷിനെതിരെ നെയ്മർ പുറത്തെടുത്തത്. ടീമിെൻറ കരുനീക്കങ്ങൾക്ക് പിന്നിലെ ചാലകശക്തിയായി വർത്തിച്ച മിടുക്കിനൊപ്പം, അച്ചടക്കവും മനസ്സാന്നിധ്യവും ഒത്തിണങ്ങിയ ഒന്നാന്തരം ടീം മാൻ എന്ന റോളും ലിസ്ബണിൽ ആ 28കാരൻ എടുത്തണിഞ്ഞു. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ലൈപ്ഷിനെ മുക്കിയ രാത്രിയിൽ ടീമിെൻറ രണ്ടാം ഗോൾ നേടാൻ എയ്ഞ്ചൽ ഡി മരിയക്ക് വഴിയൊരുക്കിക്കൊടുത്ത ബുദ്ധിപൂർവകമായ ഫ്ലിക്കിൽ അതിെൻറ സാക്ഷ്യമെല്ലാമുണ്ടായിരുന്നു. സ്വാർഥനാണോയെന്ന് സംശയമുന്നയിക്കുന്നവർക്കുള്ള ഉള്ളുലക്കുന്ന മറുപടി കൂടിയായിരുന്നു അത്.
ക്വാർട്ടർ ഫൈനലിൽ തോൽവി മുന്നിൽ കണ്ടിരിക്കേ, അത്ലാൻറക്കെതിരെ പി.എസ്.ജിയെ നാടകീയമായി കരകയറ്റിയ പ്രകടനത്തിെൻറ തുടർച്ചയായിരുന്നു കളത്തിൽ കേമ്പാസറുടേതിന് സമാനമായ വാഴ്ച. സ്കോർബോർഡിൽ പേരില്ലെങ്കിലും ലൈപ്സിഷിനെതിരെ പി.എസ്.ജിയുടെ ചുറുക്കിനുപിന്നിലെ പ്രേരകശക്തികളിലൊന്നായി നെയ്മർ പേരെടുത്തു. 'ഈ നെയ്മർ കളിക്കുന്നത് ടീമിനുവേണ്ടിയാണ്. കോപ്രായങ്ങളോ അഭിനയമോ ഇല്ലാത്ത പുതിയ നെയ്മറാണിത്. കൂടുതൽ പക്വതയാർന്ന താരമായി മാറുന്നതാകാം. ഈ ക്ലബിനൊപ്പം പലതും ചെയ്യാനുണ്ടെന്ന് അവൻ തിരിച്ചറിയുന്നു. ' -ഫ്രഞ്ച് ഫുട്ബാൾ ജേർണലിസ്റ്റായ ജൂലിയൻ ലോറൻസ് വിലയിരുത്തുന്നു.
വിയർപ്പൊഴുക്കി മാറ്റിയത് പതിവു രീതികൾ
ലൈപ്സിഷിനെതിരെ പതിവു രീതികളൊന്നുമായിരുന്നില്ല നെയ്മറിന്. പന്തു കിട്ടുേമ്പാഴോ മികച്ച പൊസിഷനിലായിരിക്കുേമ്പാഴോ മാത്രം അധ്വാനിച്ചുകളിക്കുന്നതു മാറ്റി ലിസ്ബണിൽ മുഴുവൻ സമയവും വിയർത്തുകളിക്കുകയായിരുന്നുവെന്ന് മുൻ സ്കോട്ലൻഡ്, ചെൽസി താരം പാറ്റ് െനവിൻ നിരീക്ഷിക്കുന്നു. 'യുവാൻ ബെർനറ്റ് മൂന്നാം ഗോൾ നേടിയ ശേഷം അവനരികിലേക്ക് നെയ്മർ ഓടിയെത്തിയത് കണ്ടപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചുകൊണ്ടിരുന്നത് 'ഇത് പുതിയ നെയ്മറാണ്. വ്യക്തിയല്ല, ടീമാണ് എല്ലാമെന്ന് അവൻ അടിവരയിടുന്നു. മികവിെൻറ ഉന്നതിയിലാണ് നെയ്മർ ഇന്ന് പന്തുതട്ടിയത്.'
പി.എസ്.ജിയിൽനിന്ന് ബാഴ്സലോണയിലേക്ക് കൂടുമാറ്റംകൊതിച്ച് ആകെ പുകിലുണ്ടാക്കിയ നെയ്മർ പഴയതെല്ലാം മറന്നുകഴിഞ്ഞിരിക്കുന്നു. ഫ്രഞ്ചുക്ലബിെൻറ തന്ത്രങ്ങളിലും കൂട്ടായ്മയിലും അത്രയേറെ ഇഴുകിച്ചേർന്നാണ് ലൈപ്സിഷിനെതിരെ മുന്നേറ്റതാരം പന്തുതട്ടിയത്. 'സംശയാലുക്കൾക്കും അസൂയാലുക്കൾക്കും നെയ്മറിനെ ഇഷ്ടപ്പെട്ടു തുടങ്ങാനുള്ള സമയമായിരിക്കും ഇത്. ഞാനൊരു നെയ്മർ ആരാധകനാണ്. കുറേ നാളുകളായി നിങ്ങൾക്ക് കേവലം ക്രോധപരവശനാവാനുള്ള വ്യക്തിയായിരുന്നു അവൻ. എന്നാൽ, ഈ രാത്രിയിൽ അവെൻറ കളി കണ്ടിരിക്കുന്നത് വലിയ സന്തോഷമായിരുന്നു.' -മുൻ ഇംഗ്ലണ്ട് ഗോൾകീപ്പർ റോബ് ഗ്രീൻ പ്രതികരിച്ചു.
കണക്കുകളിലും മുമ്പൻ
മനോഭാവവും പെരുമാറ്റവുമല്ലാതെ നെയ്മറുടെ പ്രതിഭാശേഷി ഒരിക്കലും സംശയത്തിെൻറ നിഴലിലായിരുന്നിട്ടില്ല. യൂറോപ്പിലെ രണ്ടു പ്രമുഖ ലീഗുകളിലായി 270 കളികളിൽ 175 ഗോളുകൾക്ക് ഉടമയാണ് ലോകത്തെ ഏറ്റവും വില പിടിപ്പുള്ള ഈ കളിക്കാരൻ. ചാമ്പ്യൻസ് ലീഗിൽ കളിച്ച 59 മത്സരങ്ങളിൽ 59 ഗോളുകൾക്ക് നേരിട്ട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. 35 ഗോളുകൾ സ്കോർ ചെയ്തപ്പോൾ 24 ഗോളുകൾക്ക് വഴിയൊരുക്കി. പി.എസ്.ജിക്കുവേണ്ടി ചാമ്പ്യൻസ് ലീഗിൽ 19 കളികളിൽ 14 ഗോൾ നേടിയതിനൊപ്പം ഒമ്പതു ഗോളുകൾക്ക് ചരടുവലിക്കുകയും ചെയ്തു.
ഈ കണക്കുകൾക്കൊപ്പം കളത്തിൽ പുതിയ മനസ്സും ഒത്തിണക്കവുമായി നെയ്മർ അരങ്ങുവാഴാൻ തുടങ്ങിയാൽ പഴകിപ്പതിഞ്ഞ പരിഭവങ്ങളെല്ലാം മാറ്റിയെഴുതപ്പെടും. അയാൾ ഗാലറിയുടെ പ്രിയപ്പെട്ടവനാകും, ക്ലബ് ആരാധകരുടെ ആവേശവുമായേക്കും. ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും തലത്തിലേക്ക് ഡ്രിബ്ൾ ചെയ്തു കയറാനുള്ള കാമ്പും കരുത്തുമുണ്ടായിട്ടും അവർക്കു കീെഴ പ്രതിഷ്ഠിക്കുന്ന പതിവുകളും മാഞ്ഞുപോയേക്കും. നിലപാട് തിരുത്തിയെഴുതി നെയ്മർ വരുേമ്പാൾ കളിയിൽ കണക്കുകൂട്ടലുകളുടെ ചരിത്രം തന്നെ വഴിമാറിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.