'ഇരട്ട ഗോൾ' നേടി ആഷിഖ് കുരുണിയൻ; ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില
text_fieldsഅവസരങ്ങൾ സൃഷ്ടിക്കാനും അവ ഗോളിലെത്തിക്കാനും മറന്ന് മൈതാനത്ത് ഉഴറിയ കേരള ബ്ലാസ്റ്റേഴ്സിന് ബംഗളൂരുവിനെതിരെ സമനില. ആദ്യം ബ്ലാസ്റ്റേഴ്സ് പോസ്റ്റിലും പിന്നീട് സ്വന്തം വലയിലും പന്തെത്തിച്ച് ബംഗളൂരു താരം ആഷിഖ് കുരുണിയൻ 'ഡബ്ൾ' നേടിയ കളിയിൽ ഓരോ ഗോളാണ് ഇരുടീമുകളുടെയും സമ്പാദ്യം.
തുടക്കം മുതൽ മധ്യനിരയിൽ വട്ടമിട്ടുനിന്ന പന്ത് അപൂർവം ഘട്ടങ്ങളിലെ ഇരുവശത്തും ഗോൾമുഖം തേടിയെത്തിയുള്ളൂ. പന്ത് വരുതിയിൽ നിർത്തുന്നതിൽ മുൻതൂക്കം പുലർത്തിയ ബംഗളൂരു തന്നെയാണ് അവസരങ്ങൾ സൃഷ്ടിച്ചതും. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം വല ചലിക്കുന്നത് കളിയുടെ 84ാം മിനിറ്റിൽ. ആഷിഖ് തൊടുത്ത പൊള്ളുന്ന ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ആൽബിനോ പിടിയിലൊതുക്കിയെങ്കിലും കൈവിട്ട് ഗോൾവരക്കപ്പുറത്തേക്ക് ഇഴഞ്ഞുനീങ്ങുകയായിരുന്നു.
തൊട്ടടുത്ത നിമിഷം 'കടം വീട്ടി' ആഷിഖ് സ്വന്തം പോസ്റ്റിലും നിറയൊഴിച്ചു. ബ്ലാസ്റ്റേഴ്സ് നീക്കത്തിനൊടുവിൽ സ്വന്തം ഗോൾമുഖത്തെ അപകടമൊഴിവാക്കാൻ അടിച്ചകറ്റിയത് ലക്ഷ്യം തെറ്റി പോസ്റ്റിെൻറ മോന്തായത്തിൽ പതിച്ചു. പിന്നീടും ഗോൾ തേടി ഇരു നിരകളും കളി കനപ്പിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.
ആദ്യ മത്സരം തോൽക്കുകയും പിന്നീട് സമനില പാലിക്കുകയും ചെയ്ത കേരളത്തിന് മൂന്നു കളികളിൽ രണ്ടു േപായൻറാണ് സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.