റോമയെ വീഴ്ത്തി ഇന്‍റർ; സീരി എയിൽ കിരീടപോരാട്ടം കനക്കുന്നു
text_fields
റോം: ഇറ്റാലിയൻ ലീഗിൽ മിലാൻ ടീമുകൾ തമ്മിലെ കിരീട പോരാട്ടത്തിന് ചൂടുപകർന്ന് റോമക്കെതിരെ ഇന്‍റർ മിലാന് ജയം. കരുത്തരായ യുവന്‍റസ് മൂന്നാം സ്ഥാനത്ത് തുടരുന്ന ലീഗിലെ ആവേശപ്പോരിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്‍ററിന്‍റെ ജയം. പെനാൽറ്റി ഗോളാക്കി മാറ്റി ഫ്രാങ്ക് കെസി 43ാം മിനിറ്റിൽ നൽകിയ ലീഡ് രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിൽ വെറിറ്റൂട്ടിലൂടെ റോമ ഒപ്പം പിടിച്ചെങ്കിലും മിനിറ്റുകൾ കഴിഞ്ഞ് ആന്‍റി റെബിച്ച് ഗോളടിച്ച് വീണ്ടും ലീഡ് നൽകുകയായിരുന്നു. ജയത്തോെട
ഒന്നാമതുള്ള എ.സി മിലാനുമായി പോയിന്‍റ് അകലം നാലാക്കി കുറച്ചു.
ആദ്യ പകുതിയിലേറ്റ പരിക്കിൽ വലഞ്ഞ് രണ്ടാം വെറ്ററൻ സൂപർ താരം സ്ലാറ്റൻ ഇബ്രാഹീമോവിച്ച് 58ാം മിനിറ്റിൽ പുറത്തുപോകുംവരെ മനോഹര ഗെയിമുമായി നിറഞ്ഞുനിന്ന കളിയിൽ ഉടനീളം ആധിപത്യം നിലനിർത്തിയായിരുന്നു ഇന്‍ററിന്‍റെ ജയം. സീരി എ ഈ സീസണിൽ ഇബ്രാഹീമോവിച്ച് ഇതുവരെ 14 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
അതിനിടെ, ഇന്‍റർ മിലാൻ ഉടമസ്ഥതയിലുള്ള ചൈനീസ് ലീഗ് ചാമ്പ്യന്മാരായ ജിയാങ്സു പ്രവർത്തനം നിർത്തി. കളി നിർത്തി വ്യാപാര മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് ഉടമകൾ അറിയിച്ചു. 2020ലാണ് ജിയാങ്സു ചൈനീസ് ലീഗ് ചാമ്പ്യൻമാരായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.