അഡിയോ, പ്രിയ ഡീഗോ
text_fields2006 ലോകകപ്പ് ഫുട്ബാൾ മത്സരം 'മാധ്യമ'ത്തിനായി റിപ്പോർട്ട് ചെയ്ത ലേഖകൻ ജർമനിയിലെ വേദിയിൽ ഡീഗോ മറഡോണയെ കണ്ട മുഹൂർത്തം ഓർക്കുന്നു
2006 ലോകകപ്പിലെ ഉദ്ഘാടന മത്സരങ്ങൾ മ്യൂണിക്കിൽ െവച്ചായിരുന്നു. ജൂൺ ഒമ്പതിന് ആതിഥേയരായ ജർമനിയും കോസ്റ്ററീക്കയും തമ്മിലുള്ള മത്സരം കഴിഞ്ഞു ഒന്നരമണിക്കൂറിനിടയിൽ അന്നത്തെ രണ്ടാം മത്സരം 640 കിലോമീറ്റർ അകലെയുള്ള ഷാൽക്കെയുടെ സ്റ്റേഡിയമായ ഗെൽഷൻകൃഷ്നലിൽ. പോളണ്ടും എക്വഡോറും തമ്മിലെ ആ മത്സരത്തിനായിരുന്നു എനിക്ക് മീഡിയ ടിക്കറ്റ് ലഭിച്ചത്. നേരത്തേത്തന്നെ സ്റ്റേഡിയത്തിലെ മീഡിയ സെൻററിൽ നിന്ന് പ്രസ് ഗാലറിയിലേക്ക് നടന്നു.
അന്നത്തെ മത്സര സംഘാടകൻ ജർമൻ ഫുട്ബാൾ ഇതിഹാസം ഫ്രാൻസ് ബക്കൻ ബവർ നിരവധി റെേക്കാഡുകളുടെ ഉടമയാണ്. അതിലൊന്ന് അദ്ദേഹം ജർമനിയിൽ വ്യത്യസ്ത സമയങ്ങളിലായി നടത്തിയ എല്ലാ മത്സരങ്ങളിലും പങ്കാളിയായി എന്നതാണ്.
അത് എങ്ങനെ എന്നാകും, അതിനായി അദ്ദേഹത്തിനുവേണ്ടി നിരവധി ഹെലികോപ്ടറുകൾ സജ്ജീകരിച്ചിരുന്നു. ഒരു മത്സരം കഴിഞ്ഞാൽ ഉടൻ അദ്ദേഹം അടുത്ത വേദിയിലേക്ക് പറക്കുകയായി. അന്ന് മ്യൂണിക്ക് മത്സരം കഴിഞ്ഞു ഗെൽഷൻകൃഷ്ൻ ഹെലിപാഡിൽ പറന്നിറങ്ങിയ അദ്ദേഹത്തോടൊപ്പം അടുത്ത കൂട്ടുകാരനായ ഡീഗോ മറഡോണയുമുണ്ടായിരുന്നു. ഇരുവരും ഒരു വാനിൽ മിന്നൽപോലെ എെൻറ മുന്നിലൂടെ കടന്നുപോകുന്നതാണ് കണ്ടത്. ഫുട്ബാൾ ദൈവം മറഡോണയെ ആദ്യമായി കണ്ടത് ആ മിന്നൽ ദർശനത്തിലൂടെയും. വിസ്മയമായിരുന്നപ്പോൾ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ എടുക്കുമ്പോഴേക്കും അവർ കടന്നിരുന്നു.
പിന്നീട് എപ്പോഴെങ്കിലും അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. എന്നാൽ, നിനച്ചിരിക്കാത്ത കാര്യങ്ങളാകുമല്ലോ മനുഷ്യജീവിതത്തിെൻറ ആകസ്മികത. ഇതേ സ്റ്റേഡിയത്തിൽ െവച്ചുതന്നെ ഇതിഹാസത്തെ നേരെ മുന്നിൽക്കാണാനും മണിക്കൂറുകളോളം പച്ചയായ ആ മനുഷ്യെൻറ ഓരോ ചലനവും നോക്കിക്കാണാനും അവസരമുണ്ടായി.
2006 ജൂൺ 16 നു ഉച്ചകഴിഞ്ഞു മൂന്നുമണിക്കായിരുന്നു അർജൻറീന- സെർബിയ മോണ്ടിനെഗ്രോ മത്സരം. നേരത്തേ തന്നെ ഇരിപ്പിടം തേടിപ്പിടിച്ചു ഒപ്പമുണ്ടായിരുന്ന ജപ്പാൻകാരൻ ഹാത്തോയുമായി സംസാരിച്ചിരിക്കുേമ്പാഴാണ് അർജൻറീനക്കാർ കളികാണുന്ന ഇടത്തു നിന്നൊരു ആരവം. അർജൻറീനയുടെ നൂറുകണക്കിന് ആരാധകർക്കൊപ്പം സാക്ഷൽ മറഡോണ നടന്നുവരുന്നു. അവർക്കു കൈകൊടുക്കുന്നു, ചിലർ കെട്ടിപ്പിടിക്കുന്നു, ഉമ്മകൊടുക്കുന്നു... വി.വി.ഐ.പി പവലിയനിൽ ഇടമുള്ള ഇദ്ദേഹം എന്തേ ഇവിടെ. കണ്ണുകളെ വിശ്വസിക്കാനായില്ല. സാക്ഷാൽ ഫുട്ബാൾ ദൈവം വെറുമൊരു പന്തുകളി ആരാധകനായി ഒരു ചിയർ ലീഡറുടെ റോളിൽ ഷാൾ തലക്കുമുകളിൽ കറക്കി ഉച്ചത്തിൽ പാട്ടുപാടി തെൻറ ടീമിെൻറ ഓരോ മുന്നേറ്റത്തിനും ആവേശം പകരുന്നു.
ഏകപക്ഷീയമായ ആറു ഗോളുകൾക്ക് അർജൻറീന അന്ന് വിജയിച്ചപ്പോൾ ഓരോ ഗോളും ഒരു സാധാരണക്കാരെൻറ ആവേശത്തോടെ ഡീഗോ ആസ്വദിച്ച് ആനന്ദിച്ചു നൃത്തമാടി. ദൈവം സാധാരണമനുഷ്യനാകുന്ന അത്തരം മനോഹര നിമിഷങ്ങൾ ഇനിയുണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ ചങ്കിൽ എവിടെയോ ഒരു നീറ്റൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.