ഷൂട്ടൗട്ടിൽ സൗദി വീണു; കൊറിയ ക്വാർട്ടറിൽ
text_fieldsദോഹ: എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തെ ആരവങ്ങളാൽ നിറച്ച സൗദി ആരാധകരെ നിശബ്ദരാക്കി, പെനാൽട്ടി ഷൂട്ടൗട്ടിലെ ത്രസിപ്പിക്കുന്ന ജയത്തോടെ ദക്ഷിണ കൊറിയ ഏഷ്യൻ കപ്പ് ഫുട്ബാൾ ക്വാർട്ടറിൽ . നിശ്ചിത സമയത്തും അധികസമയത്തുമായി 1-1ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിന്‍റെ ഷൂട്ടൗട്ടിൽ 4-2നായിരുന്നു കൊറിയൻ ജയം. സൗദിയുടെ രണ്ട് കിക്കുകൾ തടഞ്ഞ ഗോൾ കീപ്പർ ജോ വൂ യോൻ രക്ഷകനായി. കളിയുടെ 46ാം മിനിറ്റിൽ അബ്ദുല്ല റാദിഫായിരുന്നു സൗദിയുടെ ഗോൾ നേടിയത്. തുടർന്ന്, സമനിലക്കായി പോരാടിയ കൊറിയ ഇഞ്ചുറി ടൈമിൻെറ അവസാന മിനിറ്റിൽ ചോ സുങ് ഗുവിൻെറ ഹെഡ്ഡർ ഗോളിലാണ് തിരിച്ചെത്തിയത്.
ആവേശപ്പോരാട്ടം
ഗോൾരഹിതമായി പിരിഞ്ഞ ഒന്നാം പകുതിക്കു ശേഷം കളി തുടങ്ങിയത് സൗദിയുടെ ഗോളാഘോഷത്തോടെയായിരുന്നു. സാലിഹ് അൽ ഷെഹ്രിക്കു പകരക്കാരനായെത്തിയ മുന്നേറ്റക്കാരൻ അബ്ദുല്ല റാദിഫ് സബ്സ്റ്റിറ്റ്യൂഷൻ വരവ് അറിയിച്ചതു തന്നെ ഗോളിലൂടെ. സാലിം അൽ ദൗസരി നൽകിയ ക്രോസിൽ പന്ത് പിടിച്ചെടുത്ത റാദിഫിനെ പിടിക്കാൻ കൊറിയൻ പ്രതിരോധത്തിലെ കരുത്തനായ കിം ജേ മിന്നിനും കൂട്ടുകാർക്കും കഴിഞ്ഞില്ല. സ്പ്രിൻറ് റൺ നടത്തിയ റാദിഫിൻെറ ഷോട്ട്, ഗോളി വു ജു യോനിനെയും മറികടന്ന് വലയിൽ. അങ്ങനെ, ആദ്യ ടച്ചു തന്നെ വലയിലെത്തിച്ചാണ് റാദിഫ് സൗദിയെ ഉണർത്തിയത്.
ലീഡു വഴങ്ങിയതിനു പിന്നാലെ, എങ്ങനെയും തിരിച്ചടിക്കാനുള്ള പോരാട്ടത്തിലായി ദക്ഷിണ കൊറിയ. പ്രതിരോധത്തിലേക്ക് നീങ്ങിയ സൗദിയുടെ പെനാൽറ്റി ബോക്സിനു ചുറ്റും, കടന്നൽ കൂട്ടം പോലെ സൺ ഹ്യൂങ് മിനും ലീ കാങും കിം തായ്വാനും ഇരമ്പിയാർത്തു. ഹൈബാളുകൾ നൽകി, നിരന്തരം ആക്രമിച്ചെങ്കിലും മിന്നും ഫോമിലായിരുന്നു സൗദി ഗോൾകീപ്പർ അഹമ്മദ് അൽ കാസിറിൽ തട്ടി എല്ലാം അകന്നു. ഇരു വിങ്ങുകളിലുമായി ഉതിർത്ത ഷോട്ടുകളും ലക്ഷ്യത്തിലെത്തിയില്ല.
ഒടുവിൽ ഒരു ഗോളിൻെറ ലീഡിൽ തൂങ്ങി സൗദി ക്വാർട്ടറിലേക്കെന്നുറപ്പിച്ച നിമിഷം, ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ യുങ് വു സിയോളിൻെറ ഹെഡ്ഡറിനെ വലയിലാക്കി ചോ സുങ് ഗു കൊറിയയെ കളിയിേലക്ക് തിരികെയെത്തിച്ചു. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ കളിയിലും ഇരു പക്ഷത്തിനും ഗോളുകൾ നേടാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.