Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോകുലത്തിന് രണ്ടാം​...

ഗോകുലത്തിന് രണ്ടാം​ തോൽവി

text_fields
bookmark_border
ഗോകുലത്തിന് രണ്ടാം​ തോൽവി
cancel

കൊൽക്കത്ത: മിനർവ്വ പഞ്ചാബിനെതിരെ പിന്നിൽ നിന്നും പൊരുതിക്കയറിയ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ കളിക്കാനിറങ്ങിയ ഗോകുലം കേരളക്ക്​ തോൽവി. ഐസ്വാൾ എഫ്​.സി ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക്​ ഗോകുലത്തെ തോൽപ്പിക്കുകയായിരുന്നു.

40ാം മിനുറ്റിൽ പെനൽറ്റിഗോളിലൂടെ മലസൗംസുവാലയാണ്​ ഐസ്വാളിനെ മുന്നിലെത്തിച്ചത്​. 76ാം മിനുറ്റിൽ ലൽറാംവിയയിലൂടെ ഐസ്വാൾ വിജയമുറപ്പിച്ചു. ഗോകുലത്തിന്‍റെ മുന്നേറ്റനിരയെ ഐസ്വാൾ എഫ്​.സി താഴിട്ട്​പൂട്ടുകയായിരുന്നു. ഗോകുലത്തിനാക​ട്ടെ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനുമായില്ല.

മൂന്ന്​ മത്സരങ്ങളിൽ നിന്നും ഗോകുലത്തിന്‍റെ രണ്ടാം തോൽവിയാണിത്​. ഐസ്വാൾ എഫ്​.സിക്ക്​ രണ്ടുമത്സരങ്ങളിൽ നിന്നുള്ള ആദ്യ വിജയവും. ജനുവരി 25ന്​ നെരോക്ക എഫ്​.സിയുമായാണ്​ ഗോകുലത്തിന്‍റെ അടുത്ത മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aizawl FCGokulam Kerala
Next Story