നെയ്മറുമായുള്ള കരാർ ഉടൻ; അൽ ഹിലാൽ മുന്നൊരുക്കം പൂർത്തിയാക്കി
text_fieldsപാരീസ്: പി.എസ്.ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഹിലാലുമായി ഉടൻ കരാർ ഒപ്പുവെച്ചേക്കുമെന്ന് ട്രാൻസ്ഫർ ലോകത്തെ വിദഗ്ധനായ ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റ് ഫ്രാബ്രിസിയോ റൊമാനൊ ട്വീറ്റ് ചെയ്തു. അൽഹിലാൽ രണ്ടു വർഷത്തെ കരാറിനായുള്ള ഔപചാരിക രേഖകൾ തയാറാക്കുകയാണെന്നും മെഡിക്കൽ ടെസ്റ്റുകൾ ഉൾപ്പെടെ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ടെന്നും റൊമൊനോ വ്യക്തമാക്കി.
100 ദശലക്ഷം യൂറോയാണ് അൽഹിലാലിന്റെ വാഗ്ദാമെന്നാണ് റിപ്പോർട്ട്. എന്നാൽ, ക്ലബിന്റെയോ നെയ്മറുടേയോ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റിയാദ് മെഹ്‌റസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെ നെയ്മറും സൗദിയിലെത്തുമെന്ന വാർത്ത ഗൾഫിലെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നെയ്മർ മുൻ തട്ടകമായ ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹം പരന്നിരുന്നു.
ബാഴ്സലോണയുടെ ഫ്രഞ്ച് മുന്നേറ്റതാരം ഉസ്മാനെ ഡെംബലെ കഴിഞ്ഞ ദിവസം പി.എസ്.ജിയുമായി കരാറിലെത്തിയിരുന്നു. അഞ്ചു വർഷത്തെ കരാറിലാണ് താരം ലീഗ് വൺ ചാമ്പ്യന്മാർക്കൊപ്പം ചേർന്നത്. നേരത്തെ തന്നെ, താരത്തെ കൈമാറാൻ ബാഴ്‌സയും പി.എസ്.ജിയും തമ്മിൽ ധാരണയിലെത്തിയിരുന്നെങ്കിലും റിലീസ് ക്ലോസിൽ തട്ടി നീളുകയായിരുന്നു. 50.4 മില്യൺ യൂറോക്കാണ് (ഏകദേശം 458 കോടി രൂപ) താരത്തെ കൈമാറാൻ പി.എസ്.ജിയുമായി ധാരണയിലെത്തിയത്.Al Hilal are preparing formal documents to be checked on Monday in order to get Neymar Jr deal done
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.