ലാറ്റിൻ അമേരിക്കൻ ചാമ്പ്യന്മാരെ വീഴ്ത്തി അൽഹിലാൽ ക്ലബ് ലോകകപ്പ് ഫൈനലിൽ
text_fieldsലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയെ റെക്കോഡ് തുകക്ക് അൽനസർ സ്വന്തമാക്കിയതിന് പിന്നാലെ വൻ അട്ടിമറിയുമായി മറ്റൊരു സൗദി ക്ലബായ അൽഹിലാൽ. ക്ലബ് ലോകകപ്പ് സെമിയിൽ ലാറ്റിൻ അമേരിക്കൻ ചാമ്പ്യന്മാരായ ഫ്ലാമിംഗോയെ 3-2ന് വീഴ്ത്തി അൽഹിലാൽ ഫൈനലിൽ കടന്നു. പെനാൽറ്റി ഗോളാക്കി സാലിം അൽദൗസരി രണ്ടു വട്ടം വല കുലുക്കിയപ്പോൾ ലൂസിയാനോ വിയെറ്റോ ഒരു തവണയും ലക്ഷ്യം കണ്ടു. ഫ്ലാമിംഗോക്കായി പെഡ്രോയും സ്കോർ ചെയ്തു.
ആദ്യ വിസിൽ മുഴങ്ങി മൂന്നാം മിനിറ്റിൽ ദൗസരി സ്കോറിങ്ങിന് തുടക്കമിട്ടു. ബോക്സിൽ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ലഭിച്ച സ്പോട് കിക്ക് അനായാസം ഗോളിയെ കീഴടക്കുകയായിരുന്നു. ബ്രസീൽ ക്ലബിനെ പെഡ്രോ വൈകാതെ ഒപ്പം പിടിച്ചു. അതിനിടെ, വീണ്ടും പെനാൽറ്റി വില്ലനായി. കാർഡ് കണ്ട് ഗേഴ്സൺ പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയ ഫ്ലാമിംഗോയെ ഞെട്ടിച്ച് ക്ലോസ് റേഞ്ചിലായിരുന്നു വിയറ്റോയുടെ ഗോൾ.
ഇന്ന് നടക്കുന്ന റയൽ- മഡ്രിഡ്- അൽഅഹ്‍ലി രണ്ടാം സെമിയിലെ ജേതാക്കളാകും ശനിയാഴ്ച ഫൈനലിൽ സൗദി ടീമിന്റെ എതിരാളികൾ.
റബാത്തിലെ ഇബ്നു ബത്തൂത്ത മൈതാനത്ത് ഫുൾബാക്ക് ഫിലിപ് ലൂയിസ്, ഉറുഗ്വായ് താരം ഗിലർമോ വരേല എന്നിവരെ പുറത്തിരുത്തിയായിരുന്നു ഫ്ലാമിംഗോ കോച്ച് വിക്ടർ പെരേര ആദ്യ ഇലവനെ ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.