Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസമനിലതെറ്റി...

സമനിലതെറ്റി ബാഴ്​സലോണ; ലീഗിൽ 12ാമത്​

text_fields
bookmark_border
സമനിലതെറ്റി ബാഴ്​സലോണ; ലീഗിൽ 12ാമത്​
cancel

ബാഴ്​സലോണ: തോൽവിയും സമനിലയും ജയവുമായി സ്ഥിരതയില്ലാതെ ബാഴ്​സലോണയുടെ സീസൺ പുരോഗമിക്കുന്നു. ചാമ്പ്യൻസ്​ ലീഗിൽ കരുത്തരായ യുവൻറസിനെതിരെ ജയം ആഘോഷിച്ചതിനു പിന്നാലെ കളത്തിലിറങ്ങിയ ബാഴ്​സലോണക്ക്​ സ്​പാനിഷ്​ ലാ ലിഗയിൽ ഡിപോർടിവോ അലാവസിനെതിരെ സമനില. എവേ മാച്ചിൽ 1-1നാണ്​ കറ്റാലന്മാർ പോയൻറ്​ പങ്കിട്ടത്​.

ലീഗിൽ ഗോൾ വരൾച്ച നേരിടുന്ന നായകൻ ലയണൽ മെസ്സിക്ക്​ ഗോളില്ലാതെ തുടർച്ചയായി അഞ്ചാം മത്സരമായി ഇത്​. ആദ്യം ഗോളടിച്ചത്​ ഡിപോർടിവോ ആയിരുന്നു. 31ാം മിനിറ്റിൽ ബാഴ്​സ ഡിഫൻഡർ പിക്വെയും ഗോളി നെറ്റോയും മാത്രം ഉത്തരവാദിയായ മണ്ടത്തത്തിലായിരുന്നു അലാവസി​െൻറ ഗോൾ. എതിർ ടീം അംഗം അരികിൽ നിൽക്കെ പിക്വെ നൽകിയ മൈനസ്​ പാസ്​ കൈകാര്യം ചെയ്യാൻ ​ഗോളി നെറ്റോ വൈകിയപ്പോൾ, പന്ത്​ റാഞ്ചിയ ലൂയിസ്​ റിയോജ അനായാസം വലകുലുക്കി.

രണ്ടാം പകുതിയിൽ അലാവസി​െൻറ ജോട്ട ചുവപ്പുകാർഡുമായി പുറത്തായതിനു പിന്നാലെയാണ്​ അ​െൻറായിൻ ഗ്രീസ്​മാൻ സമനില ഗോൾ നേടിയത്​ (63ാം മിനിറ്റ്​).സീസണിൽ ആറു​ കളിയിൽ രണ്ടുജയം മാത്രമുള്ള ബാഴ്​സലോണ എട്ടു പോയൻറുമായി 12ാം സ്ഥാനത്താണിപ്പോൾ. മറ്റൊരു മത്സരത്തിൽ അത്​ലറ്റികോ മഡ്രിഡ്​ 3-1ന്​ ഒസാസുനയെ തോൽപിച്ചു. റയൽ 4-1ന്​ ഹ്യുവസ്​കയെ തോൽപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiFC Barcelona
News Summary - Alaves 1-1 Barcelona
Next Story