മറഡോണക്ക് പിന്നാലെ സബെല്ലയും; അർജൻറീനക്ക് കനത്ത ആഘാതം
text_fieldsബ്വേനസ് എയ്റിസ്: മറഡോണയുടെ വിയോഗത്തിെൻറ ആഘാതം താങ്ങാനാവാത്ത അർജൻറീനക്കാർക്ക് അലയാൻഡ്രോ സബെല്ലയുടെ വിടവാങ്ങൽ കനത്ത നൊമ്പരമായി. 2014 ലെ ലോകകപ്പ് ഫൈനൽവരെ അർജൻറീനയെ എത്തിച്ചത് സബെല്ലയുടെ തന്ത്രങ്ങളായിരുന്നു. മറഡോണയെപ്പോലെ 60ാമത്തെ വയസ്സിൽ സബെല്ലയും മടങ്ങുമ്പോൾ അർജൻറീന വീണ്ടും വിതുമ്പുന്നു.
ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ മരിയോ ഗോഡ്സെയുടെ അധിക നേരത്തെ ഗോളിൽ ജർമനിയോട് പരാജയം ഏറ്റുവാങ്ങിയെങ്കിലും അർജൻറീനയെ സംബന്ധിച്ചിടത്തോളം അതൊരു വൻ നേട്ടം തന്നെയായിരുന്നു. മറഡോണയുടെ നായകത്വത്തിൽ 1990ൽ ഇറ്റലിയിൽ ഫൈനലിലെത്തിയതിനു ശേഷം ലോക കപ്പിൽ മറ്റൊരു ഫൈനൽ പ്രവേശനം സാധ്യമായത് സബെല്ലയുടെ കളിമന്ത്രങ്ങളിലൂടെയായിരുന്നു.
അർജൻറീനൻ ക്ലബ്ബായ റിവർ പ്ലേറ്റിന് കളിച്ചുകൊണ്ടായിരുന്നു സബെല്ലയുടെ തുടക്കം. പിന്നീട് ഇംഗ്ലീഷ് ടീമായ ഷെഫീൽഡ് യുനൈറ്റഡ് എസ്റ്റ്യുഡിയാൻറ്സ് തുടങ്ങിയ ടീമുകൾക്കായും കളിച്ചു. മധ്യനിരയിൽ തിളങ്ങിയ സബെല്ല അർജൻറീനക്കായി എട്ട് മത്സരങ്ങൾ കളിച്ചു.
2014 ലെ ലോകകപ്പിൽ മികച്ച കളി കാഴ്ചവെക്കാൻ തന്നെ സഹായിച്ചത് സബെല്ലയായിരുന്നുവെന്ന് ലയണൽ മെസ്സി അനുസ്മരിച്ചു. സബെല്ലയുമൊത്തുള്ള ചിത്രം മെസ്സി അനുസ്മരണമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.