പന്ത് അദ്ദേഹത്തിന്റെ കാലിലാണെങ്കില്‍ റെഡ് അലേര്‍ട്ടാണ്; മെസ്സിക്ക് 'ഗോട്ട്' പട്ടം നല്‍കി മറ്റൊരു താരം കൂടെ
text_fieldsആരാണ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്നുള്ളത് ഫുട്ബാള്‍ ലോകത്ത് എന്നും നിലനില്‍ക്കുന്ന ചര്‍ച്ചയാണ്. അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയാണ് എക്കാലത്തെയും മികച്ചവൻ എന്ന് കരുതുന്ന ഒരുപാട് ആളുകളുണ്ട്. എന്നാല്‍, അദ്ദേഹത്തിനെതിരെ മറ്റ് താരങ്ങളെ താരതമ്യപ്പെടുത്തിയും വാദിക്കുന്നവരുണ്ട്.
പോര്‍ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, ബ്രസീല്‍ ഇതിഹാസം പെലെ, അര്‍ജന്റീനയുടെ തന്നെ ഫുട്ബാള്‍ മാന്ത്രികൻ ഡീഗോ മറഡോണ എന്നിവരാണ് ഇതില്‍ പ്രധാനികള്‍. എന്നാല്‍ മെസ്സിയാണ് ഏറ്റവും മികച്ചതെന്ന് ഒട്ടേറെ പേർ വിശ്വസിക്കുന്നുണ്ട്.
മെസ്സിയാണ് 'ഗോട്ട്' എന്ന് ഏറ്റവും ഒടുവില്‍ പറഞ്ഞിരിക്കുകയാണ് ലിവര്‍പൂളിന്റെയും ഇംഗ്ലണ്ടിന്റെയും സൂപ്പര്‍താരമായ അലാക്സാണ്ടര്‍ അര്‍ണോള്‍ഡ്. മെസ്സിയുടെ കാലിലാണ് പന്തെങ്കില്‍ അദ്ദേഹം എതിര്‍ ടീമിന് ഭയം സൃഷ്ടിക്കുമെന്ന് അര്‍ണോള്‍ഡ് പറയുന്നു.
'മെസ്സിയാണ് ഫുട്ബാള്‍ കളിച്ചവരില്‍ ഏറ്റവും മികച്ച കളിക്കാരന്‍. മറ്റ് എതിരാളികള്‍ക്കെതിരെ കളിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവമാണ് മെസ്സിക്കെതിരെ കളിക്കുമ്പോള്‍. പന്ത് അദ്ദേഹത്തിന്റെ അടുത്താണെങ്കില്‍ പോലും നമ്മള്‍ റെഡ് അലേര്‍ട്ടായി ഇരിക്കണം. എതിര്‍ ടീമിലേക്ക് അങ്ങനെയൊരു പ്രഷര്‍ എത്തിക്കാന്‍ സാധിക്കുന്നത് വളരെ അപൂര്‍വമായി കിട്ടുന്ന കഴിവാണ്. ആ ഒരു കാരണം കൊണ്ട് അദ്ദേഹത്തെ ഞാന്‍ എക്കാലത്തെയും മഹാനായ കളിക്കാരൻ ആയി വിലയിരുത്തും' -അര്‍ണോള്‍ഡ് പറഞ്ഞു.
സ്‌കില്ലിനപ്പുറത്തേക്ക് ഒരു ഫുട്ബാള്‍ കളിക്കാരന് നേടാന്‍ സാധിക്കാവുന്ന എല്ലാ നേട്ടങ്ങളും മെസ്സി നേടിക്കഴിഞ്ഞിട്ടുണ്ട്. ഫുട്ബാള്‍ ചരിത്രത്തില്‍ 45 ട്രോഫികളുമായി ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തം പേരിലുള്ള താരം മെസ്സിയാണ്. ഈ വര്‍ഷത്തെ കോപ്പ അമേരിക്കയാണ് മെസ്സി അവസാനമായി നേടിയ കിരീടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.