![algeria arab cup 2021 algeria arab cup 2021](https://www.madhyamam.com/h-upload/2021/12/19/1333993-algeria-arab-cup-2021.webp)
അറബ് കപ്പിൽ അൽജീരിയൻ മുത്തം
text_fieldsദോഹ: ലോകകപ്പിെൻറ കളിവേദികളെ ത്രസിപ്പിച്ച ഫിഫ അറബ് കപ്പ് ഫുട്ബാളിൽ അൽജീരിയക്ക് കിരീട നേട്ടം. ആവേശകരമായ ഫൈനലിൽ തുനീഷ്യയെ 2-0ത്തിന് തോൽപിച്ചാണ് അൽജീരിയ അറേബ്യൻ ഫുട്ബാളിലെ സ്വപ്നകിരീടത്തിൽ മുത്തമിട്ടത്.
16 ടീമുകളുടെ ചാമ്പ്യൻഷിപ്പിൽ ആധികാരികമായി കുതിച്ച ഇരു ടീമുകളും, പ്രതാപത്തിനൊത്ത പോരാട്ടം കാഴ്ചവെച്ചുകൊണ്ട് ഫൈനലിലും ഏറ്റുമുട്ടി. ഫുൾടൈമിൽ കളി ഗോൾ രഹിതമായി പിരിഞ്ഞപ്പോൾ, എക്സ്ട്രാ ടൈമിെൻറ ബലപരീക്ഷണത്തിലായിരുന്നു വിജയം പിറന്നത്. അൽജീരിയക്കായി 99ാം മിനിറ്റിൽ അമിർ സായുദുവും, ഇഞ്ചുറിടൈമിെൻറ അഞ്ചാം മിനിറ്റിൽ യാസിൻ ബ്രാഹിമിയും വിജയ ഗോളുകൾ കുറിച്ചു.
നേരത്തെ നടന്ന ലൂസേഴ്സ് ഫൈനലിൽ ആതിഥേയരായ ഖത്തർ ഈജിപ്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് മൂന്നാംസ്ഥാനക്കാരായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.