അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ: കേരള ടീമുകൾക്ക് വിജയം
text_fieldsകോതമംഗലം: അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങൾക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ തുടക്കമായി. ചാമ്പ്യൻഷിപ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. 16 യൂനിവേഴ്സിറ്റി ടീമുകളാണ് മത്സരിക്കുന്നത്. ദക്ഷിണ മേഖല ചാമ്പ്യൻമാരായ എം.ജി യൂനിവേഴ്സിറ്റി ഗുരു നാനാക് ദേവ് യൂനിവേഴ്സിറ്റിയെ 2-1ന് പരാജയപ്പെടുത്തി.
അഡമസ് യൂനിവേഴ്സിറ്റി ഏഴ് ഗോളിന് രാജസ്ഥാൻ യൂനിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. പഞ്ചാബ് യൂനിവേഴ്സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കേരള യൂനിവേഴ്സിറ്റി പരാജയപ്പെടുത്തി. സന്ത് ബാബ ഭാഗ് സിങ് യൂനിവേഴ്സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കാലിക്കറ്റ് യൂനിവേഴ്സിറ്റി പരാജയപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.