അലിസൺ, ഗോളിയുടെ അന്തിമവരക്കു മുന്നിൽനിന്ന് ചരിത്ര ഗോളിലേക്ക് ജ്വലിച്ചുയർന്നവൻ....
text_fieldsലണ്ടൻ: കളി പെയ്തുതോർന്നിട്ടും ശൂന്യമായ ഗാലറികൾക്കുകീഴെ അപ്പോഴും ആരവങ്ങൾ പെയ്യുന്നുണ്ടായിരുന്നു. ഞൊടിയിടയിൽ ആ അതിശയം അവസാനിച്ചെങ്കിലും ചെങ്കുപ്പായമണിഞ്ഞ കൂട്ടുകാർ അലിസൺ ബെക്കറിെൻറ ആ അസാമാന്യ ഫിനിഷിങ്ങിെൻറ ആവേശനിമിഷങ്ങൾക്കൊപ്പം ഏറെനേരം ബഹളങ്ങളോടെ നിലയുറപ്പിച്ചു. 94 മിനിറ്റും 18 സെക്കൻഡും പിന്നിട്ട കളിയിൽ, സാധ്യതയുടെ അവസാന കച്ചിത്തുരുമ്പിൽ ഒട്ടും നിനച്ചിരിക്കാതെ അവൻ മൂർധാവിൽ ചുംബിച്ച പന്തിലൂടെ ടീമിനെ അതിശയ വിജയത്തിലേക്ക് ചെത്തിയിടുേമ്പാൾ ഫുട്ബാളിൽ അത് അധികം കണ്ടുപരിചയമില്ലാത്ത കാഴ്ചകളിലൊന്നായി.
ലിവർപൂളിെൻറ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അണയാതെ കാക്കാൻ മുൻധാരണകളെയൊക്കെ തെൻറ ഗോൾലൈനിലുപേക്ഷിച്ച് എതിരാളികളുടെ നിയന്ത്രണഭൂമിയിലേക്ക് ഗോളിയായ അലിസൺ നടന്നെത്തുേമ്പാൾ അദ്ഭുതങ്ങൾ പിറക്കുമെന്ന് കരുതിയവർ വിരളം. എന്നാൽ, ഗോളിയായ അലിസണി െൻറ ശിരസ്സിലുമ്മ വെച്ച് എതിർഗോളിക്ക് പ്രതിരോധത്തിനുള്ള നേരിയ സാധ്യത പോലും നൽകാതെ പന്ത് വലയുടെ ഇടതുമൂലയിലേക്ക് ഏങ്കോണിച്ച് കയറുേമ്പാൾ അതു ചരിത്രമായി. ഗോളിമാർ ഗോളടിച്ച അപൂർവ ചരിത്രത്തിെൻറ മറ്റൊരാവർത്തനം.
അതിലെല്ലാമുപരി, സമനിലയിൽ കുരുങ്ങിയെന്നുറപ്പിച്ച കളിയിൽ ആ വണ്ടർഗോൾ ലിവർപൂളിനെ വിജയത്തിലെത്തിച്ചുവെന്നതാണ് സവിശേഷം. വെസ്റ്റ് ബ്രോംവിച്ചിനെതിരെ 1-1ന് സമനിലയിലൊടുങ്ങുമെന്നുറപ്പിച്ച കളിയാണ് അലിസണിെൻറ അവസാന നിമിഷഗോളിൽ ലിവർപൂൾ തങ്ങളുടേതാക്കി മാറ്റിയത്. 2-1ന് ജയിച്ചതോടെ ലിവർപൂൾ ആദ്യ നാലിൽ ഫിനിഷ് ചെയ്യാമെന്ന പ്രതീക്ഷ നിലനിർത്തി. 63 പോയൻറുമായി അഞ്ചാം സ്ഥാനത്താണ് ടീം. 64 പോയൻറുള്ള ചെൽസിയാണ് തൊട്ടുമുന്നിലുള്ളത്.
പിന്നിൽനിന്നശേഷം തിരിച്ചടിച്ചാണ് ലിവർപൂൾ ആദ്യം വെസ്റ്റ് ബ്രോംവിച്ചിനൊപ്പമെത്തിയത്. കളി കാൽമണിക്കൂറാകവേ, റോബ്സൺ കാനുവിലൂടെയാണ് അലിസൺ കാത്ത വലയിൽ ആതിഥേയർ പന്തെത്തിച്ചത്. എന്നാൽ, ഇടവേളക്ക് തൊട്ടുടനെ മുഹമ്മദ് സലാഹിലൂടെ ലിവർപൂൾ ഒപ്പമെത്തി. പിന്നീട് വെസ്റ്റ് ബ്രോം ഗോളിമാത്രം മുന്നിൽനിൽക്കെ റോബർട്ട് ഫിർമിനോയുടെ ഷോട്ട് പോസ്റ്റിനെ പ്രകമ്പനംകൊള്ളിച്ച് ഗതിമാറി. കെയ്ൽ ബാർട്ലിയിലൂടെ വെസ്റ്റ് ബ്രോം വീണ്ടും വല കുലുക്കിയെങ്കിലും ഓഫ്സൈഡ് വിസിലിൽ ആ മുൻതൂക്കം മുങ്ങിപ്പോയി.
ഒടുവിൽ സമനില ഉറപ്പിച്ചുനിൽക്കെയായിരുന്നു 95ാം മിനിറ്റിലെ കോർണർ കിക്ക്. ട്രെൻറ് അലക്സാണ്ടർ ആർനോൾഡ് കോർണർ തൊടുത്തുവിടുേമ്പാൾ അലിസൺ എതിർബോക്സിലേക്ക് ഓടിയെത്തിയിരുന്നു. അറ്റാക്കിങ് െപ്ലയേഴ്സിനെ മാർക്ക് ചെയ്യാൻ തിടുക്കം കാട്ടുന്നതിനിടയിൽ വെസ്റ്റ് ബ്രോം ഡിഫൻസ്, ഗോളിയായ അലിസണിനെ കാര്യമായെടുത്തില്ല.
പന്ത് ബോക്സിലേക്ക് പറന്നിറങ്ങിയതും ഞൊടിയിടയിൽ അലിസൺ കൃത്യമായി ഗതിമാറ്റിയ പന്ത് വലക്കണ്ണികളിൽ മുത്തമിടുേമ്പാൾ വെസ്റ്റ് ബ്രോമിെൻറ പരാജയം എഴുതപ്പെട്ടുകഴിഞ്ഞിരുന്നു. ഒപ്പം പുതിയൊരു ചരിത്രവും. 1892ൽ രൂപവത് കൃതമായ ലിവർപൂൾ ക്ലബിെൻറ ഇേന്നവരെയുള്ള അതീവ സംഭവ ബഹുലമായ ചരിത്രത്തിൽ തങ്ങളുടെ ഗോൾകീപ്പർമാരിലൊരാൾ ഒരു കോംപറ്റേറ്റിവ് ഗോൾ നേടുന്നത് ഇതാദ്യം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിെൻറ ചരിത്രത്തിൽ ഹെഡറിലൂടെ ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പർ എന്ന വിശേഷണവും അലിസണിന് സ്വന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.