ഒമാനിലും വാമോസ് അർജന്‍റീന
text_fieldsമസ്കത്ത്: ലോകകപ്പിനോടനുബന്ധിച്ച് മസ്കത്തിന്‍റെ നഗരഹൃദയങ്ങളും വാമോസ്വിളികളാൽ മുഖരിതമാകും. മെസ്സിയെയും സംഘത്തിനും കട്ടസപ്പോർട്ടുമായി എത്തുന്ന ആരാധകക്കൂട്ടം മസ്കത്ത് കേന്ദ്രീകരിച്ചായിരിക്കും തങ്ങുക.
നിരവധിആരാധകരാണ് അർജന്റീനയുടെ ഗ്രൂപ് മത്സരങ്ങൾ കാണാനും ഒമാന്റെ ഊഷ്മളതയും ആതിഥ്യവും ആസ്വദിക്കാനെത്തുന്നത്. 12 ദിവസത്തോളം ആരാധകർ ഇവിടെയുണ്ടാകും. അർജന്‍റീനിയൻ ആരാധകരെ ഒമാനിലേക്ക് കൊണ്ടുവരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ബ്വേനസ് എയ്റിസിൽനിന്നുള്ള ടൂർ ഓപറേറ്ററായ ജുവാൻ ഇഗ്നാസിയോ മിഗോൺ പറഞ്ഞു.
ഗ്രൂപ്ഘട്ട മത്സരത്തിൽ ദിനേന വിമാനയാത്രകൾ നടത്തിയാകും ആരാധർ അർജന്‍റീനയുടെ കളികാണാനായി ഖത്തറിലേക്കു പോകുക. ടീം നോക്കൗട്ട് റൗണ്ടിലേക്ക് എത്തിക്കഴിഞ്ഞാൽ തങ്ങളുടെ ക്യാമ്പ് ദുബൈയിലേക്കു മാറ്റുമെന്ന് മിഗോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.