അനസ് എടത്തൊടിക ഗോകുലത്തിൽ
text_fieldsകോഴിക്കോട്: മുൻ ഇന്ത്യൻ സെന്റർ ബാക്ക് അനസ് എടത്തൊടിക ഐ ലീഗിന്റെ അടുത്ത സീസണിൽ ഗോകുലം കേരള എഫ്.സിക്കായി കളിക്കും. 10 വർഷം മുമ്പ് ഐ ലീഗിൽ പുണെ എഫ്.സിയെ നയിച്ച അനസ്, പിന്നീട് ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസ്, ജാംഷഡ്പുർ എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ്, എ.ടി.കെ തുടങ്ങിയ ക്ലബുകൾക്കായി ഇറങ്ങി.
ഇടക്ക് വായ്പാടിസ്ഥാനത്തിൽ കൊൽക്കത്ത മോഹൻ ബഗാനിൽ ഐ ലീഗും കളിച്ചു. 2021-22 ഐ.എസ്.എല്ലിൽ ജാംഷഡ്പുരിനായാണ് അവസാനം ഇറങ്ങിയത്. ഫുട്ബാളിലേക്കുള്ള തിരിച്ചുവരവ് തനിക്കും അത്ഭുതമായിരിക്കുന്നുവെന്ന് അനസ് പറഞ്ഞു. “കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
ജാംഷഡ്പുരിനുവേണ്ടി കളിച്ചതിനുശേഷം നിർത്താൻ ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഗോകുലം ടീമിൽ എനിക്കായി അവരുടെ പദ്ധതികൾ വിശദീകരിച്ചതോടെ ആവേശഭരിതനായി മടങ്ങിവരുകയാണ്’’ -മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ 36കാരൻ പറഞ്ഞു. ഇന്ത്യക്കുവേണ്ടി 20ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട് അനസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.