ബ്രസീൽ പരിശീലകനായി ആഞ്ചലോട്ടി? വലിയ സാധ്യതയെന്ന സൂചനയുമായി പ്രമുഖ താരം
text_fieldsഖത്തർ ലോകകപ്പിൽ ബ്രസീൽ എങ്ങുമെത്താതെ ക്വാർട്ടറിൽ മടങ്ങിയതോടെ പരിശീലക വേഷത്തിൽ ടിറ്റെയുടെ പിൻഗാമിയെ തേടുകയാണ് ടീം. പ്രമുഖരുടെ പേരുകൾ പലതു പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും രാജ്യത്തിനു പുറത്തുനിന്ന് ആരെയെങ്കിലും നിയമിക്കുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ബ്രസീലുകാരല്ലാതെ ഒരാളും ഇന്നേവരെ സാംബ ടീമിനെ പരിശീലിപ്പിച്ചിട്ടില്ലെന്നതാണ് പ്രശ്നം.
എന്നാൽ, അങ്ങനെയും ഒരു ആലോചന ഉണ്ടെന്ന് അടുത്തിടെ ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ സൂചന നൽകിയിരുന്നു. സിനദിൻ സിദാൻ ഉൾപ്പെടെ പലരുടെയും പേരുകളും പുറത്തുവന്നു. കൂട്ടത്തിൽ റയൽ പരിശീലകനായ കാർലോ ആഞ്ചലോട്ടിയുമായി ഫെഡറേഷൻ ധാരണയിലെത്തിയതായും മാധ്യമങ്ങളിൽ വാർത്ത പരന്നു.
ഇതിൽ പുതിയ വെളിപ്പെടുത്തലുമായി ഗോൾകീപൾ എഡേഴ്സണാണ് രംഗത്തെത്തിയിരിക്കുന്നത്. ‘‘അദ്ദേഹം വരാൻ സാധ്യത കൂടുതലാണ്’’- താരം പറയുന്നു. മാർച്ച് 25ന് മൊറോക്കോക്കെതിരെ സൗഹൃദ മത്സരത്തിന് മുമ്പായാണ് പ്രഖ്യാപനമെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
കാസമീറോ, വിനീഷ്യസ് ജൂനിയർ, എഡർ മിലിറ്റാവോ തുടങ്ങി ബ്രസീൽ നിരയിൽ ആഞ്ചലോട്ടിക്കു കീഴിലുണ്ടായിരുന്നവരുണ്ട്. ഇത് ടീമിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.