'എല്ലാവർക്കും മെസ്സിയെ വേണം'; ഇതിഹാസവുമായി ഫുട്ബോൾ പങ്കിടാൻ ആഗഹിച്ചിരുന്നുവെന്ന് റയലിന്‍റെ സൂപ്പർ കോച്ച്
text_fieldsതന്‍റെ കരിയറിൽ ലയണൽ മെസ്സിയെ ട്രെയിൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി റയൽ മാഡ്രിഡിന്‍റെ സൂപ്പർ കോച്ച് കാർലോ അൻസിലോട്ടി. ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച മാനെജർമാരിൽ ഒരാളാണ് അൻസിലോട്ടി. യൂറോപ്പിലെ അഞ്ച് ടോപ് ലീഗുകളിലും കിരീടമുള്ള ഏക മാനേജർ അദ്ദേഹമാണ്. രണ്ട് വ്യത്യസ്ത ക്ലബ്ബുകളിൽ ഒന്നിൽ കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കുന്ന ആദ്യത്തെ മാനേജറും കൂടെയാണ് അൻസിലോട്ടി.
ലോകത്തെമ്പാടുമുള്ള മികച്ച താരങ്ങളെ തന്‍റെ കീഴിൽ പരിശീലിപ്പിച്ച കോച്ചാണ് അൻസിലോട്ടി. ബ്രസീൽ അതിഹാസം കക്ക, ഇറ്റാലിയൻ സൂപ്പർ ഡിഫൻഡർ പോളൊ മാൽഡിനി, ക്രിസറ്റ്യോനോ റൊണാൾഡോ എന്നിവരെല്ലാം അദ്ദേഹത്തിന്‍റെ കീഴിൽ കളിച്ചിട്ടുണ്ട്. ആ പട്ടികയിൽ മെസ്സിയെ കൂടെ ചേർക്കാൻ പറ്റിയില്ല എന്ന് പറയുകയാണ് അദ്ദേഹം.
' എന്‍റെ കരിയറിൽ വിട്ടുപോയ ചുരുക്കം താരങ്ങളിലൊരാളാണ് ലയണൽ മെസ്സി. വിശ്വസിക്കാനാകാത്ത വിധം ഒരുപാട് മികച്ച താരങ്ങളെ എന്‍റെ കീഴിൽ കളിച്ചിട്ടുണ്ട്. എനിക്ക് എല്ലാവരെയും ഓർമയുണ്ട്, എല്ലാ താരങ്ങളെയും, ക്ലബ്ബും, ഒരുമിച്ച ചിലവഴിച്ച നല്ല സമയങ്ങളുമെല്ലാം,' അൻസിലോട്ടി പറഞ്ഞു.
കഴിഞ്ഞ സീസണിലും അൻസിലോട്ടിയുടെ കീഴിലുള്ള റയൽ മാഡ്രിഡായിരുന്നു ലാ ലീഗയും ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.