അച്ഛെൻറ വഴിയേ മകൻ റൂണിയും; കായ് വെയ്ൻ മാഞ്ചസ്റ്റർ യുനൈറ്റഡിൽ
text_fieldsലണ്ടൻ: ലോകപ്രശസ്ത ഫുട്ബാളറായ അച്ഛെൻറ മകൻ തന്നെയാവാൻ ഒരുങ്ങുകയാണ് 11കാരനായ കായ് വെയ്ൻ റൂണി. കളത്തിൽ പിതാവ് വെയ്ൻ റൂണിയുടെ ചുവടുകളെ പിന്തുടർന്ന് അവനും ബൂട്ടുകെട്ടുന്നു. റൂണിയെ ഇതിഹാസ താരമാക്കി മാറ്റിയ മാഞ്ചസ്റ്റർ യുനൈറ്റഡുമായുള്ള മകെൻറ കരാർ വാർത്ത ചിത്ര സഹിതം പങ്കുവെച്ചാണ് പിതാവ് റൂണി സന്തോഷവാർത്ത ലോകത്തോട് പങ്കുവെച്ചത്. 'അഭിമാന ദിനം. മകൻ കായ് വെയ്ൻ മാഞ്ചസ്റ്റർ യുനൈറ്റഡുമായി കരാറിൽ ഒപ്പുവെച്ചു. മകനേ കഠിനാധ്വാനം തുടരുക' -ഭാര്യ കൊളീനക്കും മകനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് റൂണി കുറിച്ചു.
13 വർഷക്കാലം മാഞ്ചസ്റ്റർ യുനൈറ്റഡിൽ പന്തുതട്ടിയ റൂണി 2017ലാണ് ക്ലബ് വിട്ടത്. നിലവിൽ ഡെർബി കൗണ്ടിയുടെ പരിശീലകനാണ്. 13ാം വയസ്സിൽ യുനൈറ്റഡിനൊപ്പം കരിയർ ആരംഭിച്ച താരം അലക്സ് ഫെർഗൂസെൻറ കണ്ടെത്തലായി വളർന്ന് ലോകഫുട്ബാളിലെ സൂപ്പർതാരമായി മാറി. 559 മത്സരങ്ങളിൽനിന്ന് 253 ഗോളുകൾ നേടിയാണ് ഓൾഡ്ട്രാഫോഡിനോട് വിടപറഞ്ഞത്. റൂണി-കൊളീന ദമ്പതികളുടെ നാലു മക്കളിൽ മുതിർന്നയാളാണ് കായ് വെയ്ൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.