Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2023 5:52 PM GMT Updated On
date_range 12 Dec 2023 5:52 PM GMTഅൻവർ അലിയും ആഷിഖും ഏഷ്യൻ കപ്പിനില്ല; സഹലും രാഹുലും ഇന്ത്യൻ സാധ്യത ടീമിൽ
text_fieldsbookmark_border
ന്യൂഡൽഹി: ജനുവരിയിൽ ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ മത്സരങ്ങൾക്കുള്ള 50 അംഗ സാധ്യത സംഘത്തെ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. പരിക്കേറ്റ മോഹൻ ബഗാൻ താരങ്ങളായ ഡിഫൻഡർ അൻവർ അലിയെയും വിങ്ങർ ആഷിഖ് കുരുണിയനെയും ഒഴിവാക്കിയിട്ടുണ്ട്.
മധ്യനിര താരം സഹൽ അബ്ദുൽ സമദും സ്ട്രൈക്കർ കെ.പി. രാഹുലും സാധ്യത സംഘത്തിലെ മലയാളികൾ. ജനുവരി 13ന് ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഡിസംബർ 30ന് ടീം ദോഹയിലേക്ക് തിരിക്കും മുമ്പ് 25 അംഗ സംഘത്തെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story