അറബ് ക്ലബ് ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ഇനി മുതൽ കിങ് സൽമാൻ കപ്പ്
text_fieldsറിയാദ്: അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് ഇനി മുതൽ കിങ് സൽമാൻ കപ്പിന് വേണ്ടിയുള്ള മത്സരമാക്കാൻ യൂനിയൻ ഓഫ് അറബ് ഫുട്ബാൾ അസോസിയേഷൻ (യു.എ.എഫ്.എ) തീരുമാനം. അബഹ, അൽ ബാഹ, ത്വാഇഫ് എന്നീ നഗരങ്ങളിൽ കിങ് സൽമാൻ അറബ് ക്ലബ് മത്സരങ്ങൾക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും.
അറബ് ഫുട്ബാൾ ക്ലബ് ചാമ്പ്യൻഷിപ്പിന് കിങ് സൽമാൻ കപ്പ് എന്ന് പേരിടാൻ അംഗീകാരം നൽകിയതിന് അസോസിയേഷൻ പ്രസിഡൻറ് കൂടിയായ സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ, സൽമാൻ രാജാവിന് നന്ദി പറഞ്ഞു.
അറബ് ഫുട്ബാൾ അസോസിയേഷനുള്ള കരുതലിനും അത് സംഘടിപ്പിക്കുന്ന മത്സരങ്ങൾക്കുള്ള പിന്തുണക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനെ തന്റെ അഭിനന്ദനം അറിയിക്കുന്നതായി കായിക മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.