അറക്കുളത്തിെൻറ ഈപ്പച്ചൻ സാർ ഗ്രൗണ്ട് വിടില്ല
text_fieldsതൊടുപുഴ: അറക്കുളത്തിെൻറ സ്വന്തം കായികാധ്യാപകൻ ഈപ്പച്ചൻ സാർ സ്കൂളിൽനിന്ന് പടിയിറങ്ങുകയാണ്. തങ്ങളുടെ പ്രിയ മാഷിന് യാത്രയയപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് സെൻറ് മേരീസ് സ്കൂളിലെ ശിഷ്യരും സ്കൂൾ അധികൃതരും.
മേയ് 31ന് സ്കൂളിെൻറ പടിയിറങ്ങിയാലും മണിമല ഈപ്പച്ചൻ ജോസഫ് താനിനിയും കളംനിറഞ്ഞ് ഗ്രൗണ്ടിലുണ്ടാകുമെന്ന് വ്യക്തമാക്കുന്നു. ഫുട്ബാൾ കളിയുടെ ബാലപാഠങ്ങൾ അറക്കുളത്തെ വിദ്യാർഥികൾ രണ്ടുപതിറ്റാണ്ടായി അറിഞ്ഞത് ഈപ്പച്ചനിൽനിന്നാണ്.
നിരവധി വിദ്യാർഥികൾ അദ്ദേഹത്തിെൻറ കീഴിൽ പരിശീലനം തേടി മികച്ച കായികതാരങ്ങളായിട്ടുണ്ട്. ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റനായിരുന്ന പ്രദീപാണ് ശിഷ്യഗണത്തിലെ പ്രമുഖൻ. എട്ടാംക്ലാസ് വരെ ഈപ്പച്ചെൻറ കീഴിലാണ് പരിശീലനം നേടിയത്.
23 വർഷത്തെ അധ്യാപക ജോലിയിൽ 20 വർഷവും അറക്കുളം സെൻറ് മേരീസ് സ്കൂളിലായിരുന്നു സേവനം. ഇവിടെ എത്തുന്നതിന് മുമ്പ് പൂഞ്ഞാർ പെരിങ്ങളത്തും ഇലഞ്ഞിയിലും ജോലി ചെയ്തിട്ടുണ്ട്.
മികച്ച നേട്ടം കൈവരിച്ച് നിരവധി പേർക്ക് ഈ അധ്യാപകനിലൂടെ സ്പോർട്സ് േക്വാട്ടയിൽ ജോലിയും ലഭിച്ചിട്ടുണ്ട്. ഫുട്ബാളിനെ സ്നേഹിക്കുന്ന ഒട്ടേറെ േപർ അറക്കുളത്തുണ്ട്. പുതിയ കുട്ടികൾക്ക് പരിശീലനവും ക്ലാസുകളുമായി രംഗത്തുണ്ടാകുമെന്ന് ഈപ്പച്ചൻ പറയുന്നു.
പ്രദേശത്തെ കായികപ്രേമികൾക്കും ഇൗപ്പച്ചൻ ആവേശമാണ്. പ്രദേശത്ത് ഫുട്ബാൾ ടൂർണമെൻറുകൾ സംഘടിപ്പിക്കുേമ്പാർ റഫറിയായി ഇദ്ദേഹമുണ്ടാകും. അറക്കുളം സെൻറ് തോമസ് ഗ്രൗണ്ടിൽ ബോവേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ കളി നിയന്ത്രിക്കുന്ന സ്ഥിരം റഫറിയും ആണ്.
വിദ്യാർഥികളെ സുബ്രതോ മുഖർജി ടൂർണമെൻറും മിനി ഗെയിംസിനും ഇൻറർ സ്കൂൾ മത്സരങ്ങൾക്കും സജ്ജരാക്കിയിട്ടുണ്ട്. കായികാധ്യാപക സംഘടനയുടെ ഇടുക്കി ജില്ല പ്രസിഡൻറ് കൂടിയാണ്. അറക്കുളം കുടുംബാരോഗ്യ കേന്ദ്രം ഹെഡ് നഴ്സ് ലിസിയാണ് ഭാര്യ. ലിഫിൻ, സാന്ദ്ര എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.