വീണ്ടും മെസ്സി; അർജൻറീനയുടെ ഖത്തർ സ്വപ്നങ്ങൾക്ക് വിജയത്തുടക്കം
text_fieldsബ്വോണസ് ഐറിസ്: ലയണൽ മെസ്സിയുടെയും സംഘത്തിെൻറയും ഖത്തർ ലോകകപ്പ് സ്വപ്നങ്ങൾക്ക് വിജയത്തോടെ തുടക്കം. സ്വന്തം മണ്ണിൽ നടന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജൻറീന ഏകപക്ഷീയമായ ഒരു ഗോളിന് ഇക്വഡോറിനെ തോൽപിച്ചു. പെനാൽറ്റിയിലൂടെ നായകൻ മെസ്സിയാണ് വിജയഗോൾ നേടിയത്. മാർച്ചിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിയത്.
ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് മെസ്സിയും സംഘവും ഗ്രൗണ്ടിലെത്തിയത്. കഴിഞ്ഞ വർഷം യുറുഗ്വായ്യെ സൗഹൃദ മത്സരത്തിൽ നേരിട്ടപ്പോൾ അവർക്ക് 2-2ന് സമനിലയായിരുന്നു ഫലം. അർജൻറീനക്കാരനായ ഗുസ്താവോ അൽഫാരോയുടെ കീഴിൽ എതിർ ടീം മൈതാനത്തെത്തി ലോകകപ്പ് യോഗ്യത സ്വപ്നങ്ങൾക്ക് മികച്ച തുടക്കമിടാൻ ലക്ഷ്യമിട്ടായിരുന്നു ഇക്വഡോറിെൻറ വരവ്. 4-3-2-1 ഫോർമേഷനിലാണ് അർജൻറീനയെ ലയണൽ സ്കളോനി കളത്തിലിറക്കിയത്. അസുഖമായതിനെ തുടർന്ന് പൗളോ ഡിബാല പുറത്തിരുന്നു.
ലോതറോ മാർട്ടിനസിനെ ഏക സ്ട്രൈക്കറാക്കിയായിരുന്നു ഗെയിം പ്ലാൻ. 4-4-2 ശൈലിയിലായിരുന്നു ഇക്വഡോറിെൻറ വരവ്. കഴിഞ്ഞ ലോകകപ്പിൽ ബ്രസീലിനും യുറുഗ്വായ്ക്കും പിറകിൽ മൂന്നാമൻമാരായിട്ടായിരുന്നു അർജൻറീന റഷ്യക്ക് ടിക്കെറടുത്തിരുന്നത്.
മത്സരത്തിെൻറ 13ാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. ഒകാംപസിനെ പെനാൽറ്റി ഏരിയയിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി നായകൻ മെസ്സി പിഴവുകളില്ലാതെ വലയിലാക്കുകയായിരുന്നു. അർജൻറീന ജഴ്സിയിൽ മെസ്സിയുടെ 71ാം ഗോളായിരുന്നു ഇത്.
ഒരു ഗോളിന് പിറകിലായതോടെ ഇക്വഡോർ പരുക്കൻ കളിയിലേക്ക് നീങ്ങി. എന്ത് വിേധനയും പന്ത് ൈകക്കലാക്കണമെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒകാംബസും മാർടിനസും മെസിയും ചേർന്ന് ഇടക്കിടെ ഇക്വഡോർ ബോകസിൽ ചലനങ്ങൾ സൃഷ്ടിച്ച് കൊണ്ടിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഇക്വഡോറിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലെടുക്കാൻ സന്ദർശകർക്കായില്ല.
48ാം മിനിറ്റിൽ മെസ്സിയിൽ നിന്നും ലഭിച്ച പന്ത് ഒകാംബസ് ഇക്വഡോർ പോസ്റ്റിലേക്ക് ഹെഡ്ഡറിലൂടെ വഴിതിരിച്ചുവിട്ടെങ്കിലും ഗോൾകീപ്പർ തടുത്തിടുകയായിരുന്നു. രണ്ടാം പകുതിയിൽ ഇരു ടീമുകൾ നിരവധി മാറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ പിറന്നില്ല. മത്സരത്തിൽ 59 ശതമാനവും പന്ത് കൈവശം വെച്ച അർജൻറീന ഇക്വഡോറിനെ പിന്നിലാക്കി.
ലക്ഷ്യത്തിലേക്ക് പായിച്ച ഏക ഷോട്ട് അർജൻറീന ഗോളാക്കിയെങ്കിലും ലഭിച്ച രണ്ട് അവസരങ്ങൾ ഗോളാക്കി മാറ്റാൻ ഇക്വഡോറിനായില്ല. മാർടിനസ്, മെസ്സി, ഒകാംപസ് സഖ്യം ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വേണ്ടത്ര വിജയിച്ചില്ലെന്ന് വേണം കരുതാൻ. ഇതോടെ അർജൻറീന തുടർച്ചയായ എട്ടാം മത്സരം പരാജയമറിയാതെ പൂർത്തിയാക്കി. അഞ്ചു ദിവസത്തിന് ശേഷം നടക്കുന്ന മത്സരത്തിൽ അർജൻറീന ബൊളീവിയയെ നേരിടും. അതേ ദിവസം തന്നെ യുറുഗ്വായ്ക്കെതിരെയാണ് ഇക്വഡോറിെൻറ മത്സരം.
മറ്റ് മത്സരങ്ങളിൽ യുറുഗ്വായ് 2-1ന് ചിലെയെ തോൽപിച്ചപ്പോൾ പെറുവും പാരഗ്വായ്യും 2-2ന് സമനിലയിൽ പിരിഞ്ഞു. ലൂയി സുവാരസും (39'), മാക്സിമിലിയാനോ ഗോമസുമാണ് (93') യുറുഗ്വായ്ക്കായി ഗോളുകൾ നേടിയത്. അലക്സിസ് സാഞ്ചസിെൻറ വകയായിരുന്നു ചിലെയുടെ ഏക ഗോൾ.
പെറുവിനെതിരെ എയ്ഞ്ചൽ റെമേറോയാണ് പാരഗ്വായ്യുടെ രണ്ട് ഗോളുകളും സ്കോർ ചെയ്തത്. 66, 81 മിനിറ്റുകളിലായിരുന്നു ഗോൾ. ആന്ദ്രേ കാറില്ലോയാണ് പെറുവിെൻറ ഗോൾസ്കോററർ. 52,85 മിനിറ്റുകളിൽ താരം വലചലിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.