ഇനി കോട്ട കാക്കാനില്ല, ഹാവിയർ മാഷറാനോ ഫുട്ബാളിൽ നിന്നും വിരമിച്ചു
text_fieldsബ്വോണസ് ഐറിസ്: അർജൻറീനിയൻ ഇതിഹാസം ഹാവിയർ മാഷറാനോ പ്രൊഫഷനൽ ഫുട്ബാളിൽ നിന്നും വിരമിച്ചു. അർജൻറീനയിൽ തന്നെയുള്ള എസ്റ്റുഡിയൻറ്സിന് വേണ്ടി പന്തുതട്ടിയാണ് 36കാരനായി മാഷെ വിരമിക്കൽ പ്രഖ്യാപിച്ചത്.
ലാറ്റിനമേരിക്കൻ ക്ലബുകളായ റിവർേപ്ലറ്റിലും കൊറിന്ത്യൻസിലും പന്തുതട്ടിത്തുടങ്ങിയ മാഷറാനോ വെസ്റ്റ് ഹാം യുനൈറ്റഡിലേക്കും ലിവർപൂളിലേക്കും ബാഴ്സലോണയിലേക്കും കൂടുമാറിപ്പോയിരുന്നു. പ്രതിരോധക്കോട്ട പിഴവുകളില്ലാതെ കാത്ത മാഷെ പോരാട്ട വീര്യം കൊണ്ട് ചെല്ലുന്നിടത്തെല്ലാം കൈയ്യടി നേടി. മധ്യനിരയിൽ കളിമെനയുന്നതിലും മിടുക്കനായിരുന്നു. ബാഴ്സലോണക്കൊപ്പം എട്ടുവർഷത്തിനിടക്ക് അഞ്ച് ലാലിഗ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ്ലീഗ് കിരീടങ്ങളും സ്വന്തമാക്കി.
അർജൻറീനക്കായി 147 മത്സരങ്ങളിൽ പന്തുതട്ടിയ മാഷേ നാലുലോകകപ്പുകളിലും കളത്തിലിറങ്ങി. 2018 ലോകകപ്പിൽ ഫ്രാൻസിനെതിരെയുള്ള പരാജയത്തിന് പിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2004 ഒളിംപിക്സിൽ സ്വർണമെഡൽ നേടിയ അർജൻറീന ടീമിലും അംഗമായിരുന്നു. 2014 ബ്രസീൽ ലോകകപ്പിൽ പ്രതിരോധ നിരയിൽ മാഷെറാനോ നടത്തിയ മിന്നും പ്രകടനത്തിൻെറ മികവിൽ കൂടിയായിരുന്നു അർജൻറീന ഫൈനലിലേക്ക് മുന്നേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.