Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅതിശയഗോളുമായി...

അതിശയഗോളുമായി സനാബ്രിയ; പരഗ്വെ കരുത്തിനുമുമ്പിൽ കൊമ്പുകുത്തി അർജന്റീന

text_fields
bookmark_border
Antonio Sanabria
cancel
camera_alt

അർജന്റീനക്കെതിരെ സിസർകട്ടിലൂടെ ഗോൾ നേടുന്ന പരഗ്വെ താരം അ​ന്റോണിയോ സനാബ്രിയ

അസുൻഷിയോൺ(പരഗ്വെ): ലോക ചാമ്പ്യന്മാരെന്ന പകിട്ടുമായി ഡിഫെൻസോറെസ് ഡെൽ ഷാസോ സ്റ്റേഡിയത്തിലിറങ്ങിയ ലയണൽ മെസ്സിയെയും കൂട്ടരെയും മലർത്തിയടിച്ച് പരഗ്വെ. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒരുഗോളിന് പിന്നിൽനിന്ന ശേഷം നിറഗാലറിയുടെ പിന്തുണയോടെ വീറോടെ പൊരുതിക്കയറിയ ആതിഥേയർ 2-1നാണ് മിന്നുംജയം സ്വന്തമാക്കിയത്. 11-ാം മിനിറ്റിൽ ലൗതാറോ മാർട്ടിനെസിലൂടെ മുന്നിലെത്തിയ അർജന്റീനക്കെതിരെ അന്റോണിയോ സനാബ്രിയയും ഒമർ ആൽഡെർറ്റെയുമാണ് പരഗ്വെയെ ആവേശത്തിലാഴ്ത്തിയ വിജയത്തിലേക്ക് വല കുലുക്കിയത്.

കളി ചൂടുപിടിക്കുംമുമ്പേ അർജന്റീന മുമ്പിലെത്തുന്ന കാഴ്ചയായിരുന്നു അസുൻഷി​യോനിൽ. എൻസോ ഫെർണാണ്ടസിന്റെ ലോബ് പാസ് എതിർഡിഫൻസിനെ പിളർന്ന് മുന്നിലെത്തിയപ്പോൾ പന്തെടുത്ത ലൗതാറോ ക്ഷണത്തിൽ വലയിലേക്ക് തള്ളി. എന്നാൽ, ഗോളിന്റെ ആഘോഷം മറച്ച് ലൈൻസ്മാന്റെ ഓഫ്സൈഡ് ഫ്ലാഗ്. ‘വാറി’ന്റെ പരിശോധനയിൽ ഗോളിന് സാധുതയായി. അർജന്റീനക്ക് ആഘോഷവും.

എന്നാൽ, ആ സന്തോഷം മെസ്സിപ്പടക്കൊപ്പം അധികനേരം ഉണ്ടായില്ല. ഇക്കുറി പരഗ്വെ കാണികൾക്ക് ആർത്തുല്ലസിക്കാനുള്ള വക ആവോളമുണ്ടായിരുന്നു. അത്തരമൊരു തകർപ്പൻ ഗോളാണ് സനാബ്രിയ അതികായരുടെ വലയിലേക്ക് തൊടുത്തുവിട്ടത്. കോർണർ കിക്കിൽനിന്നുള്ള ശ്രമം ക്രോസ്ബാറിനെ പിടിച്ചുകുലുക്കി തിരിച്ചെത്തിയതായിരുന്നു. റീബൗണ്ടിൽനിന്നുള്ള നീക്കത്തിൽ വലതുവിങ്ങിൽനിന്ന് ഒന്നാന്തരമൊരു ക്രോസ്. ഉയർന്നുചാടിയ സനാബ്രിയയുടെ സിസർകട്ട് കാണി​​കളെ ആവേശത്തിലാഴ്ത്തി വലക്കുള്ളിലേക്ക് പാഞ്ഞുകയറുമ്പോൾ എമിലിയാനോ മാർട്ടിനെസെന്ന അതിപ്രഗല്ഭൻ വെറും കാഴ്ചക്കാരൻ മാത്രമായി. ഇറ്റാലിയൻ ടീമായ ടോറിനോയുടെ താരമായ സനാബ്രിയയുടെ അതിശയഗോളിൽ പരഗ്വെ ഒപ്പം പിടിക്കുകയായിരുന്നു.

പന്തി​ന്മേൽ നിയന്ത്രണം പുലർത്തുമ്പോഴും നീക്കങ്ങളിൽ കൃത്യതയും ആധികാരികതയും കുറവായിരുന്നു അർജന്റീനക്ക്. മെസ്സിയെ പരുക്കനടവുകൾ നിരന്തരം പുറത്തെടുത്തായാലും പരഗ്വെ പ്രതിരോധം സമർഥമായി പൂട്ടിയപ്പോൾ ബോക്സിലേക്കുള്ള നീക്കങ്ങൾക്ക് മൂർച്ച കുറയുന്നത് പതിവുകാഴ്ചയായി. മിഡ്ഫീൽഡിൽ ആളെണ്ണം കുറച്ച് മുൻനിരയിൽ ലൗതാരോയെയും ഹൂലിയൻ ആൽവാരെസിനെയും ഒന്നിച്ചിറക്കിയുള്ള ലയണൽ സ്കലോണിയുടെ പരീക്ഷണം വിജയകരമല്ലെന്നതിന്റെ സൂചനകളാണ് കളത്തിൽ മുഴച്ചുനിന്നത്. മെസ്സിക്ക് അർധാവസരങ്ങൾ ചിലത് ലഭിച്ചെങ്കിലും അത് ഗോളിലേക്കെത്തിയതുമില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ പരഗ്വെ ചാമ്പ്യന്മാരുടെ നെഞ്ചകം തകർത്ത് വീണ്ടും വെടിപൊട്ടിച്ചു. ഫ്രീകിക്കിൽനിന്ന് ഹെഡറുതിർത്തായിരുന്നു ആൽഡെർറ്റെയുടെ ഗോൾ. ഗാലറിക്ക് ആനന്ദനൃത്തം ചവിട്ടാൻ അത് വേണ്ടുവോളമായിരുന്നു. പിന്നീട് ഗോൾ മടക്കാനുള്ള അർജന്റീനയുടെ നിരന്തര ശ്രമങ്ങളെല്ലാം പ്രതിരോധം സുസജ്ജമാക്കി പരഗ്വെ മുനയൊടിച്ചു. അലക്സിസ് മക് അലിസ്റ്ററിനു പകരം അലെയാന്ദ്രോ ഗർണാച്ചോ ഉൾപ്പെടെ കളത്തിലെത്തിയിട്ടും ഫലമുണ്ടായില്ല.

പത്തു ടീമുകളുള്ള തെക്കനമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ 11 കളികളിൽ 22 പോയന്റുമായി അർജന്റീനയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. ഒരു മത്സരം കുറച്ചുകളിച്ച കൊളംബിയ 19 പോയന്റുമായി രണ്ടാമത് നിൽക്കുന്നു. വെനിസ്വേലയോട് സമനില വഴങ്ങിയ ബ്രസീൽ 17 ​പോയന്റോടെ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiArgentina Football TeamFIFA World Cup 2026 QualifiersArgentina Vs Paraguay
News Summary - Argentina suffer shock 2-1 defeat at Paraguay
Next Story