Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​മാർട്ടിനെസിന്റെ ഇരട്ട...

​മാർട്ടിനെസിന്റെ ഇരട്ട ഗോളിൽ പെറുവിനെ തകർത്ത് അർജന്റീന

text_fields
bookmark_border
​മാർട്ടിനെസിന്റെ ഇരട്ട ഗോളിൽ പെറുവിനെ തകർത്ത് അർജന്റീന
cancel

സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ കോപ അമേരിക്ക മത്സരത്തിൽ അർജന്റീനക്ക് തകർപ്പൻ ജയം. ലൗതാറോ മാർട്ടിനെസിന്റെ ഇരട്ട ഗോളിലാണ് അർജന്റീന പെറുവിനെതിരെ ജയിച്ച് കയറിയത്. 47ാം മിനിറ്റിലായിരുന്നു മാർട്ടിനെസിന്റെ ആദ്യ ഗോൾ പിറന്നത്. 86ാം മിനിറ്റിൽ മാർട്ടിനെസ് ഗോൾനേട്ടം രണ്ടാക്കി ഉയർത്തുകയും ചെയ്തു

പെറു പ്രതിരോധത്തിലെ പിഴവ് കൃത്യമായി മനസിലാക്കി ഡി മരിയ നീട്ടി നൽകിയ പാസിൽ നിന്നാണ് മാർട്ടിനെസിന്റെ ആദ്യ ഗോൾ വന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെയായിരുന്നു ഗോൾ. 86ാം മിനിറ്റിൽ ബോക്സിന് തൊട്ട് മുന്നിൽ നിന്ന് പന്ത് സ്വീകരിച്ച് രണ്ട് പെറു ഡിഫൻഡർമാരെ മറികടന്നായിരുന്നു രണ്ടാം ഗോൾ.

അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ഒന്നാം മിനിറ്റിൽ തന്നെ ഗാർനാച്ചോ അർജന്റീനക്കായി കോർണർ നേടി. പിന്നീട് അർജന്റീനയുടെ മാലാഖ ഡി മരിയ നിരവധി ഗോളവസരങ്ങൾ തുറന്നെടുത്തുവെങ്കിലും പെറുവിയൻ പ്രതിരോധത്തിൽ തട്ടി അതൊന്നും ഗോളായില്ല. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി തുടർന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോളടിച്ച് അർജന്റീന കളിയുടെ നിയന്ത്രണമേറ്റെടുത്തു. ഗോൾ തിരിച്ചടിക്കാൻ പെറു പരമാവധി ശ്രമിച്ചെങ്കിലും വലകുലുക്കാൻ അവർക്കായില്ല. ഇതിനിടെ കളിയുടെ 71ാം മിനിറ്റിൽ അർജന്റീനക്ക് അനുകൂലമായി ​പെനാൽറ്റിയും ലഭിച്ചു. എന്നാൽ, ​ലിയാൻഡ്രോ പരേഡെസ് പെനാൽറ്റി പാഴാക്കി.

നേരത്തെ തന്നെ കോർട്ടർ ഫൈനലിലെത്തിയത് കൊണ്ട് അർജന്റീന​യെ സംബന്ധിച്ചടുത്തോളം മത്സരം നിർണായകമായിരുന്നില്ല. പെറുവിനോടും ജയിച്ചതോടെ ഗ്രൂപ്പ് സ്റ്റേജിലെ മൂന്ന് കളിയും ജയിച്ച് വിരോചിതമായി തന്നെ അർജന്റീന ക്വാർട്ടറിലേക്ക് മുന്നേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Copa America 2024
News Summary - Argentina vs Peru Copa America Match
Next Story